തിരുവനന്തപുരം: അന്തരിച്ച നടൻ ടി പി മാധവനെ അവസാനമായി ഒരുനോക്ക് കാണാൻ മക്കൾ എത്തി. മകനും സംവിധായകനുമായ രാജ കൃഷ്ണ മേനോൻ, മകൾ ദേവിക റാവു എന്നിവരാണ് പൊതുദർശന വേദിയിൽ എത്തിയത്. ടി പി മാധവന്റെ സഹോദരങ്ങളും എത്തിയിരുന്നു.
സിനിമാ പ്രവർത്തകരും രാഷ്ട്രീയനേതാക്കളും ഉൾപ്പടെ നിരവധി പേർ എത്തി നടന് അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിച്ചു. മകനാണ് അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്. അദ്ദേഹം അന്തേവാസിയായിരുന്ന പത്തനാപുരം ഗാന്ധിഭവനിലും രാവിലെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. കഴിഞ്ഞ 8 വർഷം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു ടി പി മാധവൻ.
ഏകദേശം മുപ്പത് വർഷത്തോളമായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു മാധവൻ. മൂത്ത മകന് രണ്ടര വയസ്സുള്ളപ്പോഴാണ് അദ്ദേഹം കുടംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്കു തിരിയുന്നത്. മകൻ ഇപ്പോള്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ ലിഫ്റ്റ് ഉൾപ്പടെയുള്ള സിനിമകൾ സംവിധാനം ചെയ്തു. ഒറ്റക്കാവുകയും ആരോഗ്യം മോശമാവുകയും ചെയ്തതോടെയാണ് ടി പി മാധവനെ ഗാന്ധിഭവനിലേക്ക് മാറ്റുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക