ഒരുകാലത്ത് തമിഴിലും മലയാളത്തിലും ഉൾപ്പടെ നിറഞ്ഞു നിന്നിരുന്ന നടിയാണ് സരിത. മലയാളത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ ആണ് താരം അവതരിപ്പിച്ചത്. സരിതയ്ക്ക് ദേശീയ അവാർഡ് ലഭിക്കാത്തതിൽ തനിക്ക് ഇപ്പോഴും സങ്കടമുണ്ടെന്ന് പറയുകയാണ് നടൻ ജയറാം. ഒരു പുരസ്കാര ചടങ്ങിനിടെയാണ് താരം സരിതയെക്കുറിച്ച് വാചാലയായത്.
ജയറാമിനെ വേദിയിലേക്ക് ക്ഷണിച്ച് താരം അഭിനയിച്ച സിനിമയിലെ രംഗങ്ങൾ വേദിയിൽ കാണിച്ചു. ഓരോ സിനിമയുടേയും ഓർമകൾ താരം പങ്കുവെക്കുകയായിരുന്നു. അതിനിടെയാണ് ജയറാമും സരിതയും ഒന്നിച്ചഭിനയിച്ച തമിഴ് ചിത്രമായിരുന്നു ജൂലി ഗണപതിയിലെ രംഗം കാണിച്ചത്. അപ്പോഴാണ് സരിതയുടെ പ്രകടനത്തെക്കുറിച്ച് താരം പറഞ്ഞത്. ചിത്രത്തിലെ ഓരോ സീൻ എടുക്കുമ്പോഴും അതിന് ദേശീയ അവാർഡ് ലഭിക്കുമെന്ന് താൻ പറയാറുണ്ടായിരുന്നു എന്നാണ് താരം പറഞ്ഞത്.
‘എപ്പോഴും സങ്കടം തോന്നുന്ന കാര്യമുണ്ട്. സരിത മാമിന്റെ ടാലൻ്റ് എന്താണെന്ന് പറയേണ്ട ആവശ്യമില്ല. എന്നാൽ ഇതുവരെ ഒരു ദേശീയ അവാർഡ് ലഭിച്ചിട്ടില്ലെന്ന് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു. ജൂലി ഗണപതിയിലെ ഓരോ സീനെടുക്കുമ്പോഴും ഇതിന് ദേശീയ അവാർഡ് കിട്ടുമെന്ന് ഞാൻ പറയാറുണ്ടായിരുന്നു. എന്നാൽ അതു കിട്ടിയില്ല. പിന്നീട് ആ സിനിമ അവാർഡിന് അയച്ചിട്ടു പോലുമില്ലെന്ന് അറിഞ്ഞു. ഈ സിനിമ കാണുമ്പോഴേ എനിക്ക് സങ്കടം വരും’- ജയറാം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക