കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടാണ് താന്‍ ദീപാവലി ആഘോഷിക്കാറുള്ളതെന്ന് ബോളിവുഡ് നടി അമീഷ പട്ടേല്‍. ചെറുപ്പത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് താരം എത്തുന്നത്. പടക്കം വാങ്ങി പണം കളയാതെ തന്റെ സമ്പാദ്യം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു.
തന്റെ പ്രിയപ്പെട്ടവര്‍ക്കായി അമീഷ വലിയൊരു ദീപാവലി പാര്‍ട്ടി ഒരുക്കിയിരുന്നു. മുംബൈയിലെ വീട്ടിലായിരുന്നു പാര്‍ട്ടി. ബോളിവുഡിലെ സെലിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ദീപാവലി ആഘോഷത്തേക്കുറിച്ച് പറഞ്ഞപ്പോഴാണ് താരം തന്റെ പഴയ ഓര്‍മ പങ്കുവച്ചത്.
'ചെറുപ്പത്തില്‍ ഞാനൊരു തീരുമാനമെടുത്തിരുന്നു. ദീപാവലിക്ക് പടക്കം വാങ്ങി പണം കളയാതെ സമ്പാദ്യം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കണമെന്ന്. എന്റെ തീരുമാനത്തില്‍ മുത്തശ്ശി ഏറെ അഭിമാനിച്ചു. അതിനുശേഷം എല്ലാ വര്‍ഷവും ഞാന്‍ പണം ദാനം ചെയ്യാറുണ്ട്.'- അമീഷ പറഞ്ഞു. സൂപ്പര്‍ഹിറ്റായി മാറിയ ഗദര്‍ 2 ലാണ് അമീഷ അവസാനമായി എത്തിയത്. 2001 ചിത്രത്തിന്റെ രണ്ടാം ഭാഗം ബോക്‌സ് ഓഫിസില്‍ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് നടത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക