അടുത്തിടെയാണ് നടൻ ബാല നാലാമത് വിവാഹിതനായത്. മുറപ്പെണ്ണായ കോകിലയെ ആണ് താരം വിവാഹം ചെയ്തത്. തങ്ങൾക്ക് ഉടൻ കുട്ടിയുണ്ടാകും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാല. കോകിലയുമായുള്ള പ്രായ വ്യത്യാസത്തേക്കുറിച്ചും താരം പറഞ്ഞു. താൻ എടുത്തുകൊണ്ട് നടന്ന കുട്ടിയാണ് കോകില എന്നാണ് ബാല പറയുന്നത്.
ഞങ്ങള്‍ രണ്ടുപേരും വളരെ സന്തോഷത്തിലാണ്. നല്ല രീതിയില്‍ ജീവിക്കണം എന്നാണ് ആഗ്രഹം. ഇവിടെ നിന്ന് പോകാനാണ് തീരുമാനമെന്നും ബാല പറഞ്ഞു. കോകിലയ്ക്ക് 24 വയസ്സാണ്. ഞാനത് തുറന്നു പറയുകയാണ്. നിങ്ങള്‍ക്കെന്തുവേണമെങ്കിലും പറയാം. പരിഹസിച്ചോളൂ, പക്ഷേ ഞാന്‍ പറയുന്നതെല്ലാം സത്യമാണ്. നല്ലവനാണെങ്കിലും ഞാനത്ര നല്ലവനല്ല. ദേഷ്യം വരുമ്പോള്‍ എന്റെ നിയന്ത്രണം നഷ്ടമാകും. പക്ഷേ അവള്‍ എനിക്കൊരു ഉപദേശം തന്നു. 99 പേര്‍ക്ക് നന്മ ചെയ്തിട്ട് ഒരാളെ തല്ലിയാല്‍ ഈ 99 പേര്‍ക്കും ചെയ്ത നന്മ എവിടെപ്പോകും. - ബാല കൂട്ടിച്ചേർത്തു.
ഇവിടെ നിന്ന് പോകാനാണ് തീരുമാനം. അടുത്തുതന്നെ ഞങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടാവും. അടിപൊളിയായിട്ട് ജീവിക്കും. ഞാന്‍ രാജാവായിരിക്കും, കോകില റാണിയാവും. 2018ല്‍ കോകില എഴുതിയ ഡയറിയും കവിതയുമെല്ലാം തന്റെ പക്കലുണ്ട്. എന്നെ ചെറുപ്പം മുതല്‍ എന്നെ സ്‌നേഹിക്കുന്ന ആളാണ് കോകില. എന്നോടുള്ള സ്‌നേഹത്തെ കുറിച്ച് കോകില ആദ്യം എന്റെ അമ്മയോടാണ് പറഞ്ഞത്. അമ്മ വിവാഹത്തിന്റെ കാര്യം എന്നോട് പറഞ്ഞപ്പോള്‍ ചെറുപ്പം മുതലേ എടുത്തുവളര്‍ത്തിയ കുട്ടിയല്ലേ എന്നാണ് ഞാന്‍ പറഞ്ഞത്. പെട്ടെന്നു വരുന്ന സ്‌നേഹം വെറെ, പഴകി പഴകി സ്‌നേഹം വരുന്നതും വേറെ. മൂന്ന് മാസം കൊണ്ടാണ് തീരുമാനമെടുത്തത്. എനിക്കിപ്പോള്‍ 42 വയസ്സ് ആയി. അങ്ങനെ ഒരു ഇഷ്ടം കോകിലയോട് തോന്നിയിട്ടില്ലായിരുന്നു. കോകില പണ്ടേ എന്റെ കൂടെയുണ്ടായിരുന്നു. എന്നാല്‍ പൊട്ടനായ എനിക്ക് അത് മനസ്സിലായില്ല. - താരം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക