കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിന്റെ കുറച്ച് ഹോളിവുഡ് അവതാരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് മമ്മൂട്ടിയുടെ ചിത്രങ്ങള്‍. എഐയുടെ സഹായത്തോടെയാണ് ഹോളിവുഡിലെ ഐക്കോണിക് റോളുകളില്‍ മമ്മൂട്ടിയെ പരീക്ഷിച്ചത്.
മോഹന്‍ലാലിന്റെ വിഡിയോയ്ക്ക് സമാനമായ ക്യാരക്ടര്‍ ലുക്കുകളോടെയാണ് മമ്മൂട്ടിയുടെ വിഡിയോയും എത്തുന്നത്. ഗോഡ്ഫാദര്‍, റോക്കി, എക്സ് മെന്‍, പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍, ജോക്കര്‍, ജോണ്‍ വിക്ക്, റാമ്പോ, ടോപ്പ് ഗണ്‍ തുടങ്ങിയ ചിത്രങ്ങളിലെ നായക കഥാപാത്രങ്ങളുടെ ലുക്കിലാണ് മമ്മൂട്ടിയെ കാണാനാകുക.
മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 'പുള്ളിയെ എങ്ങനെ വേണമെങ്കിലും ചെയ്യാം. ഇവിടെ എല്ലാം ചേരും' എന്ന അടിക്കുറിപ്പോടെയാണ് ആരാധകര്‍ വിഡിയോ പങ്കുവച്ചത്. എഐ എന്‍ജിനീയര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് വിഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക