വഞ്ചന, ഗൂഢാലോചന: ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ കേസ്

തൃപ്പൂണിത്തുറ സ്വദേശി അഞ്ജന അബ്രഹാമിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി
rdx cinema
ആര്‍ഡിഎക്‌സ് പോസ്റ്റര്‍ ഫെയ്‌സ്ബുക്ക്
Published on
Updated on

കൊച്ചി: ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സിനിമയ്ക്കായി മുടക്കിയ പണത്തിന്റെ കണക്കോ ലാഭവിഹിതമോ നൽകിയില്ലെന്ന പരാതിയിലാണ് കേസ്. നിർ‌മാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ വഞ്ചന, ​ഗൂഢാലോചന കുറ്റം ചുമത്തിയാണ് തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൃപ്പൂണിത്തുറ സ്വദേശി അഞ്ജന അബ്രഹാമിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി. ചിത്രത്തിന്റെ നിർമാണത്തിനായി 6 കോടി രൂപ അഞ്ജന അബ്രഹാം നൽകിയിരുന്നു. സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് അഞ്ജനയുടെ പരാതി. വ്യാജ രേഖകൾ ഉണ്ടാക്കി നിർമാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിച്ചുവെന്നും പരാതിയിൽ പറയുന്നു.

rdx cinema
'അവര്‍ വഴങ്ങുമോ'യെന്ന് ഹരിഹരന്‍ ചോദിച്ചു; ചാര്‍മിളയുടെ ആരോപണം സ്ഥിരീകരിച്ച് നടൻ വിഷ്ണു

തുടർന്ന് അഞ്ജന സിനിമാ നിർമാതാക്കൾക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. തൃപ്പൂണിത്തുറ മാജിസ്‌ട്രേട്ട് കോടതിയുടെ നിർദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ ചെലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും അഞ്ജന അബ്രഹാം ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com