വലിയ പ്രതീക്ഷകളോടെ ഓണക്കാലത്ത് തിയറ്ററുകളിലെത്തുന്ന ചിത്രമാണ് വിജയ് നായകനായെത്തുന്ന ദ് ഗോട്ട്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ. ഇപ്പോഴിതാ ചിത്രത്തിന് ആദ്യം തീരുമാനിച്ചിരുന്നത് മറ്റൊരു പേരായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ. 'ഗാന്ധി' എന്നായിരുന്നു ചിത്രത്തിന് ആദ്യം ആലോചിച്ചിരുന്ന പേര്.
വിജയ് സാറിന് ഒരു വിടവാങ്ങലായാണ് ചിത്രം ഒരുക്കിയത്. അതുകൊണ്ട് 'ഗാന്ധി' എന്ന കഥാപാത്രത്തെ ട്രെൻഡിങ് ആക്കാൻ ഗോട്ട് എന്ന പേര് സ്വീകരിച്ചുവെന്നും വെങ്കട് പ്രഭു വ്യക്തമാക്കി. വിജയ് സാർ ഈ പേര് അംഗീകരിക്കാൻ കുറച്ചു ദിവസമെടുത്തെന്നും വെങ്കട് പ്രഭു പറഞ്ഞു. ഡീ ഏജിങ് സാങ്കേതിക വിദ്യയും ചിത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്. സെപ്റ്റംബർ 5 നാണ് ചിത്രം തിയറ്ററുകളിലെത്തുക.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ വിജയ് എത്തുന്നത്. സ്‌നേഹ, പ്രഭുദേവ, പ്രശാന്ത്, മീനാക്ഷി ചൗധരി, ലൈല, മോഹൻ, ജയറാം, വൈഭവ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ