നടനും എംഎൽഎയുമായ മുകേഷിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി ഹരീഷ് പേരടി. സ്വയം ട്രോളിക്കൊണ്ടാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്.
‘മുകേഷ് വിഷയത്തിൽ ‘ഇറങ്ങി പോടാ’, എന്ന് ഉറക്കെ പറയാതെ വായിൽ പഴം കയറ്റിയിരിക്കുന്ന ഹരീഷ് പേരടി..കഷ്ടം.’- തന്റെ ചിത്രത്തിനൊപ്പം ഹരീഷ് കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. മുഖ്യമന്ത്രി മുകേഷിന്റെ രാജി ആവശ്യപ്പെടാത്തതിനെതിരെ നേരത്തെ താരം രംഗത്തെത്തിയിരുന്നു. അല്ല വിജയേട്ടാ..ഒരു "കടക്ക് പുറത്ത്" ന്റെ സമയം അതിക്രമിച്ചില്ലേ എന്നാണ് ഹരീഷ് കുറിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ