നിരവധി സൂപ്പർ താരചിത്രങ്ങളും ബിഗ് ബജറ്റ് ചിത്രങ്ങളുമാണ് തമിഴ് സിനിമ മേഖലയിൽ റിലീസിനായി തയ്യാറെടുക്കുന്നത്. ഇക്കൂട്ടത്തിൽ സിനിമ പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് സൂര്യ നായകനായെത്തുന്ന കങ്കുവ. ഒക്ടോബർ പത്തിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ.
ഇതേ ദിവസം തന്നെയാണ് രജനികാന്തിന്റെ വേട്ടയ്യനും റിലീസിനെത്തുക. എന്നാൽ കങ്കുവ റിലീസ് തീയതി നീട്ടിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ഇത് സ്ഥിരീകരിച്ചിരിക്കുകയാണ് നടൻ സൂര്യ. കാർത്തി നായകനായെത്തുന്ന മെയ്യഴകൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം. കങ്കുവ റിലീസിനെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന വാർത്തകൾ സത്യമാണെന്നും താരം പറഞ്ഞു.
"ഒക്‌ടോബർ 10 ന് രജനികാന്ത് സാറിൻ്റെ വേട്ടയ്യൻ റിലീസ് ചെയ്യുന്നു. രജിനി സാറിനോട് വലിയ ബഹുമാനമുണ്ട്, ഞാൻ ജനിച്ചപ്പോഴാണ് അദ്ദേഹം ഇൻഡസ്ട്രിയിലേക്ക് വന്നത്. കഴിഞ്ഞ അമ്പത് വർഷമായി രജനി സാർ തമിഴ് സിനിമയുടെ മുഖമാണ്. സൂപ്പർ സ്റ്റാറിൻ്റെ 50 വർഷത്തെ പാരമ്പര്യത്തെയും, നമ്മൾ ജനിച്ച നാൾ മുതൽ അദ്ദേഹം നമ്മെ രസിപ്പിക്കുന്നു എന്ന വസ്തുതയെയും മാനിച്ച് അദ്ദേഹത്തിൻ്റെ സിനിമ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അദ്ദേഹം തമിഴ് സിനിമയുടെ ഐഡൻ്റിറ്റിയാണ്, നിങ്ങൾ എൻ്റെ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" - സൂര്യ പറഞ്ഞു. കങ്കുവയെക്കുറിച്ചും താരം ഓഡിയോ ലോഞ്ചിൽ പരാമർശിച്ചു. "ആയിരത്തിലധികം ആളുകളുടെ രണ്ടര വർഷത്തെ പരിശ്രമമാണ് കങ്കുവ. ഞങ്ങളുടെ കഠിനാധ്വാനം പാഴാകില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. സിനിമയ്ക്ക് അർഹിക്കുന്ന സ്നേഹവും ബഹുമാനവും നിങ്ങൾ നൽകുമെന്നാണ് എന്റെ വിശ്വാസമെന്നും" സൂര്യ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ