മലയാള സിനിമയിൽ മാത്രമല്ല അന്യ ഭാഷകളിൽ വലിയ ചർച്ചയാവുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. തമിഴിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. അതിനിടെ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രജനീകാന്ത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് തനിക്ക് അറിയില്ല എന്നാണ് രജനീകാന്ത് പറഞ്ഞത്. തമിഴ് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതി വേണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് തനിക്ക് അതേക്കുറിച്ച് അറിയില്ലെന്ന് രജനീകാന്ത് പറഞ്ഞത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തമിഴിൽ നിന്ന് നിരവധി താരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. മലയാള സിനിമയിൽ നിന്നുണ്ടായ ഞെട്ടിക്കുന്ന അനുഭവം രാധിക ശരത് കുമാർ തുറന്നു പറഞ്ഞിരുന്നു. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴ് ഉൾപ്പടെയുള്ള സിനിമാ മേഖലയിലും ഇത്തരം മോശം അനുഭവങ്ങൾ സ്ത്രീകൾക്കുണ്ടാവുന്നുണ്ടെന്നും താരം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ