ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമയിലെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ തമിഴ് നടൻ വിശാൽ രംഗത്തെത്തിയിരുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ ചെരിപ്പൂരി അടിക്കണം എന്നാണ് വിശാൽ പറഞ്ഞത്. ഇപ്പോൾ വിശാലിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് നടി ശ്രീ റെഡ്ഡി.
വിശാൽ സ്ത്രീലമ്പടനാണെന്നും ലോക ഫ്രോഡാണെന്നുമാണ് ശ്രീ റെഡ്ഡി കുറിച്ചത്. മാധ്യമങ്ങള്‍ക്കു മുമ്പില്‍ സംസാരിക്കുമ്പോള്‍ താങ്കളുടെ നാക്ക് അല്പം സൂക്ഷിക്കുന്നത് നന്നായിരിക്കും. എത്ര അഭിനയിച്ചാലും നിങ്ങളുടെ തനിനിറം എല്ലാവർക്കും അറിയാമെന്നും ശ്രീ റെഡ്ഡി കൂട്ടിച്ചേർത്തു. എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ച് പോയതിന്റെ കാരണം എന്താണെന്ന് താരം ചോദിച്ചു. മുന്‍പ് വിശാലിനെതിരെ മീ ടു ആരോപണം ഉന്നയിച്ച നടി കൂടിയാണ് ശ്രീ റെഡ്ഡി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശ്രീ റെഡ്ഡിയുടെ കുറിപ്പ്
മിസ്റ്റര്‍ സ്ത്രീലമ്പടനും നരച്ച മുടിയുള്ള പ്രായമായ അങ്കിള്‍. നിങ്ങള്‍ സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങളുടെ നാക്ക് വളരെ അധികം ശ്രദ്ധിക്കുന്നുണ്ട്. നിങ്ങള്‍ സ്ത്രീകളെക്കുറിച്ച് അശ്ലീല ഭാഷയില്‍ സംസാരിക്കുകയും ഉറഞ്ഞുതുള്ളുകയും ചെയ്യാറുണ്ട്. നല്ല ആളുകളോട് നിങ്ങള്‍ ചെയ്യുന്നതെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങളാണ് ഏറ്റവും വലിയ ഫ്രോഡ്. നീയാണ് ഏറ്റവും വലിയ ഫ്രോഡെന്ന് ലോകത്തിന് അറിയാം. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പലതും ചെയ്ത്ട്ട് നിങ്ങള്‍ വലിയ ആദരവുള്ള വ്യക്തിയാണെന്ന് ധരിക്കരുത്. നിങ്ങള്‍ക്ക് ചെറിയ വട്ടുണ്ടെന്ന് ഇതിനോടകം നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ച് പോയത് എന്തുകൊണ്ടാണ്. നിശ്ചയിച്ച വിവാഹം മുടങ്ങിയത് എന്തുകൊണ്ടാണ്? അടുത്ത തവണ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തരണം. ഏതെങ്കിലും സംഘടനയിലുള്ള നിങ്ങളുടെ സ്ഥാനം വലിയ കാര്യമല്ല. മാന്യത കാണിക്കും. അവസാനം ചെയ്തതിലുള്ള കര്‍മ ഫലം നിങ്ങള്‍ക്ക് ലഭിക്കും. എനിക്ക് ഒരുപാട് ചെരിപ്പുകളുണ്ട്. നിങ്ങള്‍ക്ക് ഒരെണ്ണം വേണോ?
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ