പാലക്കാട്: മലയാള സിനിമയില്‍ ചിലരുടെ മേധാവിത്വം അനുഭവപ്പെട്ടിട്ടുണ്ടെന്ന് നടി വിന്‍സി അലോഷ്യസ്. പവര്‍ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല, തനിക്ക് നേരെ ലൈംഗിക അതിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ അങ്ങനെ ഉണ്ടെന്ന് പറഞ്ഞ് ഒരാള്‍ വരുമ്പോള്‍ നമ്മള്‍ സത്യാവസ്ഥ പരിശോധിക്കണം. താനും എല്ലാവരേയും പോലെ എന്താണ് സത്യാവസ്ഥ എന്നറിയാന്‍ കാത്തിരിക്കുകയാണെന്നും വിന്‍സി പറഞ്ഞു.
'ഒരു വേതനം പറഞ്ഞുറപ്പിച്ചിട്ടായിരിക്കും സിനിമ തുടങ്ങുന്നത്. പലപ്പോഴും കോണ്‍ട്രാക്ട് ഇല്ലാതെ സിനിമ ചെയ്യേണ്ടി വരുന്നു. പറഞ്ഞുറപ്പിച്ച അഡ്വാന്‍സ് ഒക്കെ സിനിമ തുടങ്ങിയതിന് ശേഷമാകും ലഭിക്കുക. പറഞ്ഞ തുക എന്തുകൊണ്ട് കിട്ടുന്നില്ലെന്ന് ചോദിക്കുമ്പോള്‍ ഇന്ന സംവിധായകന്റെ സിനിമയാണ്, പൈസയുടെ കാര്യത്തില്‍ എല്ലാവരും സഹകരിക്കണം എന്നൊക്കെയാണ് പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നിട്ട് എല്ലാവരും ദുരനുഭവങ്ങള്‍ പറയുമ്പോഴാണ് നമ്മളും ആ അനീതിയ്ക്ക് കീഴിലാണെന്ന് തിരിച്ചറിയുന്നതെന്നും വിന്‍സി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ഞാന്‍ ഒരു സംഘടനയിലുമില്ല, എല്ലാം പുറത്തുവരട്ടെ. നമ്മള്‍ നമ്മുടെ അവകാശം ചോദിച്ച് വാങ്ങുമ്പോള്‍ ഈഗോ ഹര്‍ട്ട് ആകുന്നുണ്ട്. പിന്നീട് പല കഥകളാണ് നമ്മളെക്കുറിച്ച് പറയുന്നത്. അതിലൂടെ സിനിമകള്‍ ഇല്ലാതാകുന്നു. അതാണ് ഞാന്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്, സത്യം എന്തെന്ന് അറിയാതെ മുകേഷ് ഏട്ടനും സിദ്ദിഖ് ഇക്കയും തെറ്റ് ചെയ്‌തെന്ന് പറയാനാകില്ല. ഇരകള്‍ തുറന്ന് പറയുമ്പോള്‍ അത് വ്യാജമാണെന്നും പറയാനാകില്ല. സത്യം തെളിയട്ടെ, തെറ്റ് ആരുടെ ഭാഗത്ത് ആയാലും ബോധ്യപ്പെടണം. കളകളെ എടുത്ത് പുറത്ത് കളയണം', വിന്‍സി അലോഷ്യസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ