ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. തമിഴ് ഉള്‍പ്പടെയുള്ള സിനിമ മേഖലയില്‍ ഇത്തരത്തില്‍ കമ്മിഷനുകള്‍ വേണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം തമിഴ് നടന്‍ ജീവ നടത്തിയ പ്രതികരണം രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക ചിന്മയി.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ മാത്രമാണ് നടക്കുന്നതെന്നും തമിഴില്‍ അല്ലെന്നുമാണ് താരം പറഞ്ഞത്. തമിഴ് സിനിമയില്‍ ലൈംഗിക അതിക്രമം നടക്കുന്നില്ലെന്ന് അവര്‍ എങ്ങനെയാണ് പറയാനാവുന്നത് എന്ന് മനിക്ക് മനസിലാവുന്നില്ല? - ചിന്മയി കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ നടനോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുകയായിരുന്നു. രൂക്ഷമായിട്ടായിരുന്നു താരത്തിന്റെ പ്രതികരണം. തമിഴ് സിനിമയില്‍ ഇങ്ങനെയൊന്നും ഇല്ലെന്ന് പറഞ്ഞ താരം മാധ്യമപ്രവര്‍ത്തകരോട് തര്‍ക്കിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ