1999ൽ രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കാണ്ഡഹാർ വിമാനം റാഞ്ചൽ. പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹര്‍കത് ഉൾ മുജാഹിദീൻ എന്ന ഭീകര സംഘടനയാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയത്. ഈ സംഭവത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് സീരീസായ ഐസി814- ദി കാണ്ഡഹാര്‍ ഹൈജാക്ക് ഇപ്പോൾ വിവാദമാവുകയാണ്.
ഹൈജാക്കര്‍മാരെ ഭോല, ശങ്കര്‍ എന്നീ പേരുകളാണ് സീരിസിൽ നൽകിയത്. തീവ്രവാദികള്‍ക്ക് ഹിന്ദു പേരുകള്‍ നല്‍കിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഹിന്ദു മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നും സീരീസിന്റെ പ്രദര്‍ശനം തടയണം എന്നുമാണ് ആവശ്യം. മാധ്യമപ്രവര്‍ത്തകന്‍ സൃഞ്‌ജോയ് ചൗധരിയും ഭീകരര്‍ റാഞ്ചിയ വിമാനത്തിന്റെ ക്യാപ്റ്റന്‍ ദേവി ശരണും ചേര്‍ന്ന് എഴുതിയ ''ഫ്‌ലൈറ്റ് ഇന്‍ടു ഫിയര്‍: ദി ക്യാപ്റ്റന്‍സ് സ്റ്റോറി'' എന്ന പുസ്തകത്തില്‍ നിന്നാണ് സീരീസ് ഒരുക്കിയത്. സീരീസില്‍ നസറുദ്ദീന്‍ ഷാ, വിജയ് വര്‍മ്മ, പങ്കജ് കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മോഹൻലാൽ നായകനായി എത്തിയ കാണ്ഡഹാറും 1999 സംഭവവുമായി ബന്ധപ്പെടുത്തിയാണ് ഒരുങ്ങിയത്. വിമാനം റാഞ്ചലുമായി ബന്ധപ്പെട്ട് നിരവധി സിനിമകളാണ് വെള്ളിത്തിരയിൽ എത്തിയിട്ടുള്ളത്. പ്രേക്ഷകരെ ആദ്യാവസാനം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ അഞ്ച് വിമാന റാഞ്ചൽ സിനിമകൾ.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് നീര്‍ജ. വിമാന റാഞ്ചികളുടെ കൈകളാല്‍ കൊല്ലപ്പെട്ട നീര്‍ജ ഭാനോട്ട് എന്ന ഹെഡ് നേഴ്‌സിന്റെ കഥയാണ് ചിത്രം പറയുന്നത്. 2016ല്‍ റിലീസ് ചെയ്ത ചിത്രം റാം മാധ്വാനിയാണ് സംവിധാനം ചെയ്തത്. സോനം കപൂറാണ് നീര്‍ജയുടെ വേഷത്തിലെത്തിയത്. 1986ലെ വിമാന റാഞ്ചലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. വിമാനത്തിലെ 379 പേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നീര്‍ജ കൊല്ലപ്പെടുകയായിരുന്നു. ചിത്രം മികച്ച വിജയമായി മാറി.
മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രം. കാണ്ഡഹാര്‍ വിമാനം റാഞ്ചലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. 1999 ഡിസംബര്‍ 24-ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 814 വിമാനമാണ് ഹൈജാക്ക് ചെയ്യപ്പെടുന്നത്. 191 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുകയായിരുന്നു വിമാനം. യാത്രക്കാരെന്ന വ്യാജേനയെത്തിയ അഞ്ച് പേരാണ് വിമാനം ഹൈജാക്ക് ചെയ്തത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
2006ല്‍ റിലീസ് ചെയ്ത ത്രില്ലര്‍ ഫിലിം. പോള്‍ ഗ്രീന്‍ഗ്രാസ് ആണ് ടിച്കം സംവിധാനം ചെയ്തത്. സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ ഭാഗമായാണ് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 93 വിമാനം അല്‍ ഖ്വയ്ദ ഹൈജാക്ക് ചെയ്യുന്നത്. വിമാനം ഇടിച്ചിറക്കി യുണൈറ്റഡ് സ്റ്റാറ്റ് ക്യാപിറ്റോളില്‍ ആക്രമം നടത്താനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ യാത്രക്കാര്‍ ഒന്നടങ്കം ഇത് തകര്‍ക്കുകയായിരുന്നു. പെന്‍സില്‍വാനിയയില്‍ തകര്‍ന്നു വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു.
അക്ഷയ് കുമാര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം. ഖാലിസ്ഥാന്‍ തീവ്രവാദികള്‍ 1980കളില്‍ നടത്തിയ ഹൈജാക്കുകളാണ് ചിത്രത്തിന് ആസ്പദമാക്കിയത്. ഇന്ത്യന്‍ എയര്‍ലൈന്‍സിലെ വിമാനങ്ങളായ 423, 405, 421 എന്നിവയാണ് റാഞ്ചിയത്. രഞ്ജിത്ത് എം തിവാരിയാണ് ചിത്രം സംവിധാനം ചെയ്തത്. യത്.
1996ല്‍ റിലീസ് ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം. ഒരു കാലപാതകിയേയും കൊണ്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഫീനിക്‌സില്‍ നിന്നും ഡെല്ലാസിലേക്കുള്ള വിമാനത്തില്‍ കയറുകയാണ്. ടേക്ക് ഓഫിനു പിന്നാലെ വിമാനത്തിലുണ്ടായിരുന്ന രണ്ട് സഹായികള്‍ ഇയാളെ മോചിപ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. മോചനദ്രവ്യമായി ഇയാള്‍ 20 മില്യണ്‍ ഡോളര്‍ ആവഷ്യപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ