കൊച്ചി: യുവനടിയുടെ പരാതിയില്‍ നടന്‍ അലന്‍സിയര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഏറണാകുളം ചങ്ങമനാട് പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. 2017ല്‍ ബംഗളുരൂവില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. എസ്‌ഐടിയാണ് അന്വേഷണം നടത്തുക.
പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ലൈംഗിക അതിക്രമം നടത്തിയ വിവരം അമ്മ ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുത്തി. അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടിയെന്നും നടി വ്യക്തമാക്കിയിരുന്നു. തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കട്ടെയെന്നായിരുന്നു അലൻസിയർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ