ചെന്നൈ: തമിഴ് സിനിമാ നിര്‍മാതാവും നടനുമായ മോഹന്‍ നടരാജന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ചെന്നൈ സാലിഗ്രാമിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അനാരോഗ്യത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തമിഴ് സിനിമാ രംഗത്തെ മുതിര്‍ന്ന നിര്‍മാതാക്കളിലൊരാളാണ് മോഹന്‍ നടരാജന്‍. വിജയ് നായകനായ കണ്ണുക്കുള്‍ നിലവ്, വിക്രം അഭിനയിച്ച ദൈവ തിരുമകള്‍, അജിത്തിന്റെ ആള്‍വാര്‍, സൂര്യയുടെ വേല്‍ തുടങ്ങിയ സിനിമകള്‍ മോഹന്‍ നിര്‍മ്മിച്ചതാണ്.
നിര്‍മാണം കൂടാതെ, നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. നമ്മ അണ്ണാച്ചി, സക്കരൈതേവന്‍, കോട്ടൈ വാസല്‍, പുതല്‍വന്‍, അരമനൈ കാവലന്‍, മഹാനദി, പട്ടിയാല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1986 ല്‍ പൂക്കളെ പറിക്കാതീര്‍ഗള്‍ എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് മോഹന്‍ നടരാജന്‍ സിനിമാ രംഗത്ത് പ്രവേശിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ