ഇന്ദ്രജിത്ത് ബോളിവുഡിലേക്ക്; താരത്തിന്റെ ഹിന്ദി കൊള്ളാമെന്ന് അനുരാ​ഗ് കശ്യപ്

നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് തികച്ചും സന്തോഷകരമായിരുന്നു.
Indrajith, Anurag Kashyap
ഇന്ദ്രജിത്ത്, അനുരാ​ഗ് കശ്യപ്ഇൻസ്റ്റ​ഗ്രാം
Updated on

മലയാളത്തിന് പുറമേ ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു പൃഥ്വിരാജ്. ഇപ്പോഴിതാ അനിയന് പിന്നാലെ ബോളിവുഡിലേക്ക് ചുവടുവച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്. ബോളിവുഡ് അരങ്ങേറ്റത്തേക്കുറിച്ച് ഇന്ദ്രജിത്ത് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് താരത്തിന്റെ ബോളിവുഡിലേക്ക് അരങ്ങേറ്റം.

'എൻ്റെ ആദ്യ ഹിന്ദി ഫീച്ചർ ഫിലിമിൽ അനുരാഗ് കശ്യപിനെപ്പോലെ പ്രഗത്ഭനായ സംവിധായകനോനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. നിങ്ങളുടെ നിർമാണത്തിലൊരുങ്ങിയ ചിത്രത്തിലെ ഞങ്ങളുടെ അഭിനയം കാണാനുള്ള ആകാംക്ഷയിലാണ്, നല്ല നാളുകൾക്കായി ആശംസകൾ നേരുന്നു- എന്നാണ് ഇന്ദ്രജിത്ത് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. ഇന്ദ്രജിത്തിന്റെ പോസ്റ്റിന് മറുപടിയുമായി അനുരാ​ഗ് കശ്യപും രം​ഗത്തെത്തി.

'നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് തികച്ചും സന്തോഷകരമായിരുന്നു. ഈ ചിത്രത്തിൽ പ്രവർത്തിച്ചതിന് നന്ദി, ഇത് ഒരു തുടക്കം മാത്രമാണ്. ഹിന്ദി സിനിമാ മേഖലയിൽ അഭിനയിക്കുന്ന ഒട്ടുമിക്ക അഭിനേതാക്കളെക്കാളും നന്നായി നിങ്ങൾ ഹിന്ദി സംസാരിക്കും. ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയായിരുന്നു. ജീവിതകാലം മുഴുവൻ നിങ്ങൾ എൻ്റെ ഇളയ സഹോദരനാണ്- അനുരാ​ഗ് കശ്യപ് കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Indrajith, Anurag Kashyap
ഫഹദ് ബോളിവുഡിലേക്ക്? അരങ്ങേറ്റം ഇംതിയാസ് അലിയുടെ പത്താമത്തെ ചിത്രത്തിൽ

ചിത്രത്തിൻ്റെ മറ്റ് വിശദാംശങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ‌മാരിവില്ലിൻ ​ഗോപുരങ്ങൾ എന്ന ചിത്രമാണ് ഇന്ദ്രജിത്ത് നായകനായി ഒടുവിലെത്തിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com