ഹേമ കമ്മിറ്റി പോലെ സാന്‍ഡല്‍വുഡിലും വേണം; സിദ്ധരാമയ്യയ്ക്ക് ഭീമ ഹര്‍ജി നല്‍കി താരങ്ങള്‍

ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാലിറ്റി ബുധനാഴ്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു.
Theature
പ്രതീകാത്മക ചിത്രം
Published on
Updated on

ബംഗളൂരു: മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ തുറന്നുകാട്ടിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കര്‍ണാടകയിലും താരങ്ങളുടെ ഭീമ ഹര്‍ജി. ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാലിറ്റി ബുധനാഴ്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. കന്നഡ സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ അന്തരീക്ഷം പരിശോധിക്കാന്‍ സമിതി വേണമെന്നാണ് ആവശ്യം.

Theature
'സെന്‍സര്‍ ബോര്‍ഡിനോട് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആവശ്യപ്പെടാനാകില്ല'; കങ്കണയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി

കന്നഡ സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളും മറ്റു പ്രശ്നങ്ങളും അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് താരങ്ങളുടെ ആവശ്യം. സാന്‍ഡല്‍വുഡിലെ 150 ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒപ്പിട്ട അപേക്ഷയാണ് മുഖ്യമമന്ത്രിക്ക് കൈമാറിയത്.

എല്ലാ സ്ത്രീകള്‍ക്കും ആരോഗ്യകരവും തുല്യവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള ശുപാര്‍ശകളും ഇതിലുണ്ട്. പരാതി നല്‍കിയവരില്‍ സിനിമാ താരങ്ങളും സംവിധായകരും എഴുത്തുകാരുമുണ്ട്. സുപ്രീംകോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തില്‍ വേണം കമ്മിറ്റി അന്വേഷണം നടത്തേണ്ടതെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലൈംഗിക അതിക്രമം നേരിടുന്നവരില്‍ പലരും മീ ടൂ ക്യാംപെയിന്റെ സമയത്ത് ഇക്കാര്യം തുറന്നു പറയാന്‍ ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com