വിജയ്‌യുടെ 'ദ് ഗോട്ട്' തിയേറ്ററുകളില്‍; 'കളറാക്കി' ആരാധകര്‍, വിഡിയോ

ചെന്നൈയിലെ രോഹിണി തിയേറ്ററിന് പുറത്ത് വിജയ്യുടെ ബാനറുകളില്‍ പാല്‍ അഭിഷേകം നടത്തി ആരാധകര്‍
Fans celebrate release of Thalapathy Vijay starrer 'GOAT'
വിജയ്‌യുടെ 'ദ് ഗോട്ട്' തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ആരാധകരുടെ ആഘോഷത്തില്‍ നിന്ന് എക്‌സ്
Published on
Updated on

ചെന്നൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ്‌യുടെ 'ദ് ഗോട്ട്' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന് ആരാധകര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയിരിക്കുന്നത്. തിയേറ്ററുകള്‍ക്ക് പുറത്ത് താളമേളങ്ങളുടെ അകമ്പടിയോടെ ആരാധകര്‍ വരവേറ്റു.

ചെന്നൈയിലെ രോഹിണി തിയേറ്ററിന് പുറത്ത് വിജയ്യുടെ ബാനറുകളില്‍ പാല്‍ അഭിഷേകം നടത്തി ആരാധകര്‍ ആഘോഷിച്ചു. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് വെങ്കട് പ്രഭു ഗോട്ട് ഒരുക്കിയിരിക്കുന്നത്. 400 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Fans celebrate release of Thalapathy Vijay starrer 'GOAT'
'കാര്‍മേഘങ്ങളെല്ലാം കലങ്ങി തെളിയട്ടെ, മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല'; മൗനം വെടിഞ്ഞ് മഞ്ജു വാര്യര്‍

ചിത്രത്തില്‍ വിജയ്‌ക്കൊപ്പം സ്നേഹ, പ്രഭുദേവ, പ്രശാന്ത്, മീനാക്ഷി ചൗധരി, ലൈല, മോഹന്‍, ജയറാം, വൈഭവ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com