ചെന്നൈ: തന്റെ ജനനേന്ദ്രിയത്തില്‍ കമ്പി കയറ്റിയതുള്‍പ്പടെ തമിഴിലെ ഒരു പ്രമുഖ സംവിധായകനില്‍ ക്രൂരമായ ലൈംഗിക പീഡനം നേരിട്ടുവെന്ന് നടി സൗമ്യയുടെ വെളിപ്പെടുത്തല്‍. മൂന്ന് മലയാള സിനിമയില്‍ അഭിനയിച്ചപ്പോഴും മോശം അനുഭവം ഉണ്ടായെന്നും നടി പറഞ്ഞു. തമിഴ് സംവിധായകന്‍ തന്നെ ലൈംഗിക അടിമായാക്കിവച്ചുവെന്നും നടി ആരോപിച്ചു.
തന്റെ പതിനെട്ടാം വയസിലാണ് മകളെ പോലെയാണെന്ന് പറഞ്ഞ് അയാള്‍ സമീപിച്ചതെന്നും പിന്നീട് തനിക്ക് ഒരു കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ടതായും നടി പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിച്ച നടനും തന്നെ ബലാത്സംഗം ചെയ്തതായും അവര്‍ പറഞ്ഞു. നിരവധി സംവിധായകരും നടന്‍മാരും ടെക്‌നീഷ്യന്‍മാരും ലൈംഗികമായി ദുരുപയോഗം ചെയ്തതതായും അവര്‍ വ്യക്തമാക്കി30 വര്‍ഷമെടുത്തു അനുഭവിച്ച ട്രോമയില്‍ നിന്ന് കരകയറാന്‍. സ്വന്തം സുരക്ഷ കണക്കിലെടുത്താണ് സംവിധായകന്റെ പേര് പുറത്തു പറയാത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
നടിയുടെ വാക്കുകള്‍:
സിനിമയെ കുറിച്ച് ഒന്നും അറിയാത്ത ഒരു കുടുംബത്തില്‍ നിന്നുമാണ് ഞാന്‍ വരുന്നത്. പതിനെട്ടാം വയസില്‍ കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് തമിഴ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം തനിക്ക് ലഭിക്കുന്നത്. കുട്ടിക്കാലത്ത് നടി രേവതി തന്റെ വീടനടുത്ത് ആയിരുന്നു താമസിച്ചിരുന്നത്. അവര്‍ തന്നെ ആകര്‍ഷിച്ചിരുന്നു. താന്‍ ഒരു ഭാവനാ ലോകത്ത് ആയിരുന്നു. അതുകൊണ്ട് താന്‍ സ്‌ക്രീന്‍ ടെസ്റ്റിന് പോയി. സിനിമയെക്കുറിച്ച് തനിക്കൊന്നും അറിയില്ലായിരുന്നു. സിനിമയിലെ അറിയപ്പെടുന്ന ഒരു ദമ്പതികളുടെ സിനിമയായിരുന്നു അത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം താന്‍ തെരഞ്ഞെടുക്കപ്പെട്ടുവെന്നു അവര്‍ പറഞ്ഞു. കുടുംബത്തിന് വലിയ താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ലാത്തതിനാല്‍ അഭിനയിക്കാന്‍ പോകുന്നതിനെ കുറിച്ച് ആശയകുഴപ്പമുണ്ടായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സിനിമയ്ക്കായി ഒരുപാട് പണം ചെലവായിയെന്ന് പറഞ്ഞ് അവര്‍ നിര്‍ബന്ധിച്ചു. ഭാര്യ സംവിധാനം ചെയ്യുന്ന സിനിമ എന്ന് പറഞ്ഞാണ് ഒപ്പു വച്ചത്. എന്നാല്‍ അത് പേപ്പറില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമ സംവിധാനം ചെയ്തത് ഭര്‍ത്താവായിരുന്നു. താങ്കളുടെ ഭര്‍ത്താവിനൊപ്പം ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതോടെ ആക്കാര്യം സംവിധായിക ഭര്‍ത്താവിനോട് പറഞ്ഞു. പിന്നീട് അയാള്‍ എന്നോട് മിണ്ടാതെയായി. ദേഷ്യം പ്രകടിപ്പിച്ചു. അതില്‍ പിന്നെ ഭയമായി. അയാളുടെ അത്തരം പെരുമാറ്റങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചു.
പിന്നീട് സംവിധായകനും ഭാര്യയും തന്നെ വീട്ടിലേക്ക് കൊണ്ടുപോയി. നല്ല ഭക്ഷണം നല്‍കി സല്‍കരിച്ചു. വിശ്വാസം പിടിച്ചു പറ്റി. തന്റെ വീട്ടില്‍ ഇല്ലാത്ത സ്വാതന്ത്ര്യമായിരുന്നു അവിടെ. അവര്‍ക്ക് മകളെപ്പോലെ തന്നെയായിരിക്കും എന്നാണ് താന്‍ കരുതിയത്. തന്റെ പ്രായത്തില്‍ അവര്‍ക്കൊരു മകളുണ്ട്. ആ കുട്ടിയും സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ അസ്വഭാവികതയൊന്നും തന്നെ തോന്നിയില്ല. സത്യത്തില്‍ ഈ പെണ്‍കുട്ടി അയാളുടെ സ്വന്തം മകളായിരുന്നില്ല. ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളാണ്.
ആ കുട്ടി ഇയാള്‍ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് വീട് വിട്ടുപോവുകയായിരുന്നു. ആ കുട്ടി നുണ പറയുകയാണ് എന്നായിരുന്നു അന്ന് അയാളും ഭാര്യയും പറഞ്ഞത്. ഒരിക്കല്‍ ഭാര്യ ഇല്ലാതിരുന്ന സമയത്ത് അയാള്‍ തന്നെ ചുംബിച്ചു.ആ സമയത്ത് ഞെട്ടിപ്പോയെന്നും ഇക്കാര്യം സുഹൃത്തുക്കളോട് പോലും പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. സിനിമയുടെ റിഹേഴ്‌സലിനായി നിരവധി തവണ അയാളുടെ വീട് സന്ദര്‍ശിക്കേണ്ടി വന്നു. ആ കാലത്തൊക്കെ അയാളുടെ പെരുമാറ്റം ദുസ്സഹമായി മാറി. പല തവണ ശ്രമം നടത്തി ഒടുവില്‍ ബലാത്സംഗം ചെയ്തു. പിന്നീട് ഒരു വര്‍ഷത്തോളം അയാളുടെ ലൈംഗിക അടിമയായി കഴിയേണ്ടി വന്നു.
നിരവധി സംവിധായകരും നടന്‍മാരും ടെക്‌നീഷ്യന്‍മാരും ലൈംഗികമായി ദുരുപയോഗം ചെയ്തതതായും അവര്‍ സൂചിപ്പിച്ചു.30 വര്‍ഷമെടുത്തു അനുഭവിച്ച ട്രോമയില്‍ നിന്ന് കരകയറാനെന്നും നടി പറഞ്ഞു. ലയാളത്തില്‍ മൂന്ന് സിനിമകള്‍ ചെയ്തിട്ടുണ്ട്. അവിടെയും ഇതേ അനുഭവമുണ്ടായി. എന്നെ ലൈംഗികമായി ചൂഷണം ചെയ്ത സഹനടന്റെ പേര് ഇപ്പോള്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നടി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ