ഇനി മുടിയന്റെ സ്വന്തം: പ്രണയിനിയെ ജീവിതപങ്കാളിയാക്കി ഋഷി
ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധേയനായ ഋഷി എസ് കുമാർ വിവാഹിതനായി. നടിയും നർത്തകിയുമായി ഡോ ഐശ്വര്യ ഉണ്ണിയാണ് വധു. ആറു വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു സോഷ്യൽ മീഡിയയിലൂടെ ഋഷി തന്നെയാണ് വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്.
കസവില്‍ ഒരുക്കിയ ലെഹങ്കയായിരുന്നു ഐശ്വര്യയുടെ വേഷം. പിങ്ക് നിറത്തിലുള്ള സില്‍ക് കുര്‍ത്തയും മുണ്ടുമായിരുന്നു ഋഷി അണിഞ്ഞത്. നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹ ആശംസകളുമായി എത്തുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായിരുന്നു.
ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചിരുന്നു. സിനിമാ സ്റ്റൈലിലായിരുന്നു പ്രപ്പോസൽ. നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച 'ട്രഷർ ഹണ്ട്' രീതിയിൽ ഒരുക്കിയ പ്രൊപ്പോസൽ വീഡിയോ വൻ വൈറലായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തിയ ഋഷി മലയാളികളുടെ ശ്രദ്ധനേടുന്നത് ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിൽ മുടിയൻ എന്ന കഥാപാത്രമായി എത്തിയാണ്. ആ കഥാപാത്രത്തിന്റെ പേരിലാണ് റിഷി അറിയപ്പെടുന്നത്. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയ ഋഷി ഫൈനലിൽ കടന്നിരുന്നു. പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ ഉണ്ണി. 'നമുക്ക് കോടതിയിൽ കാണാം' എന്ന സിനിമയാണ് ഐശ്വര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ