ദളപതി വിജയ് നായകനായെത്തിയ ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം സമ്മിശ്ര പ്രതികരണങ്ങൾ നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 5 നാണ് തിയറ്ററുകളിലെത്തിയത്. രണ്ടാം ഭാഗത്തിന്റെ സൂചനകൾ നൽകിയാണ് ചിത്രം അവസാനിച്ചത്.
'ഗോട്ട് വേഴ്സസ് ഒജി'യെന്നാണ് എന്‍ഡ് ക്രെഡിറ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഗോട്ട് 2 വിൽ ആരായിരിക്കും നായകനായെത്തുക എന്നത് സംബന്ധിച്ച് ചൂടേറിയ ചർച്ച നടക്കുകയാണ് സോഷ്യൽ മീഡിയയിൽ. രാഷ്ട്രീയ പ്രഖ്യാപനം നടത്തിയതിനാല്‍ രണ്ടാം ഭാഗത്തില്‍ താരം ഉണ്ടാകാന്‍ സാധ്യത കുറവാണ്. പകരം വന്‍താരനിര തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
അജിത്തിന്റെ പേരു തന്നെയാണ് ഏറ്റവും മുൻപന്തിയിൽ. വിജയ് നായകനാകുന്ന ചിത്രത്തിന്റെ ഭാഗമാകണമെന്നു അജിത് തന്നോടു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ സൂചിപ്പിച്ചിരുന്നതായി സംവിധായകന്‍ വെങ്കട് പ്രഭുവും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിൽ അജിത് നായകനാകാനുള്ള സാധ്യതകളും ആരാധകർ തള്ളിക്കളയുന്നില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാൽ സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നടൻ ശിവകാർത്തികേയന്റെ പേരും കടന്നു വരുന്നുണ്ട്. ലീഡ് റോളുകളിൽ അജിത്തും ശിവകാർത്തികേയനും വന്നാൽ നന്നായിരിക്കുമെന്ന് പറയുന്നവരും കുറവല്ല. ഗാന്ധി, ജീവൻ എന്നീ കഥാപാത്രങ്ങളായാണ് ഗോട്ടിൽ വിജയ് എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക