ഗായിക ദുര്‍ഗ വിശ്വനാഥ് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വ്യാഴാഴ്ചയായിരുന്നു വിവാഹം. കണ്ണൂര്‍ സ്വദേശിയായ റിജുവാണ് വരന്‍. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനാണ് റിജു. അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളും സാന്നിധ്യത്തിലായിരുന്നു വിവാഹം. കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് ദുര്‍ഗയുടെ സേവ് ദ് ഡേറ്റ് ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് ദുര്‍ഗ മലയാളികള്‍ക്ക് സുപരിചിതയായത്. പിന്നീട് പിന്നണി ഗാനരംഗത്തേക്ക് എത്തുകയായിരുന്നു. സ്റ്റേജ് ഷോകളിലും സജീവമാണ് ദുർഗ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബിസിനസുകാരനായ ഡെന്നിസായിരുന്നു ദുർഗയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വേർപിരിഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ