വിജയ്‌യുടെ ഗോട്ടിന്റെ ആവേശത്തിലാണ് ദളപതി ആരാധകർ. ചിത്രത്തിൽ ചില സർപ്രൈസുകളും ആരാധകർക്കായി സംവിധായകൻ വെങ്കട് പ്രഭു ഒരുക്കിയിരുന്നു. അതിലൊന്നായിരുന്നു 'മട്ട സോങി'ലെ തൃഷയുടെ ഡാൻസ്. വിജയ്‌യ്ക്കൊപ്പം പാട്ടിൽ കിടിലൻ പെർഫോമൻസാണ് തൃഷ നടത്തിയത്. തൃഷയുടെ ചിത്രത്തിലെ ഈ എൻട്രി ആരാധകരെ തെല്ലൊന്നുമല്ല ആവേശത്തിലാക്കിയത്.
മഞ്ഞ സാരിയിലായിരുന്നു പാട്ടിൽ തൃഷ എത്തിയത്. ഇപ്പോഴിതാ ഈ ഡാൻസ് രംഗത്തിന്റെ ബിടിഎസ് കാഴ്ചകൾ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുകയാണ് താരം. ഡാൻസിനായി മേക്കപ്പ് ചെയ്യുന്നതിന്റെ ചിത്രങ്ങളും തൃഷ പങ്കുവച്ചിട്ടുണ്ട്. സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള താര ജോഡികളാണ് വിജയ്‌യും തൃഷയും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇരുവരും ഒന്നിച്ചെത്തിയ സിനിമകളൊക്കെയും സൂപ്പർ ഹിറ്റുകളുമായിരുന്നു. 2004 ൽ പുറത്തിറങ്ങിയ ഗില്ലി എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യം ഒന്നിക്കുന്നത്. ഗോട്ടിന് മുൻപെത്തിയ വിജയ്‌യുടെ ലിയോ എന്ന ചിത്രത്തിലും തൃഷ ആയിരുന്നു നായിക. അതേസമയം ഇന്നലെ തിയറ്ററുകളിലെത്തിയ ഗോട്ടിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ