ആദ്യ ദിനം 'ഗോട്ട്' 100 കോടിയിൽ: വീണ്ടും അമ്പരപ്പിച്ച് ദളപതി

സമ്മിശ്ര പ്രതികരണങ്ങൾക്കിടെയാണ് ചിത്രം ബോക്സ് ഓഫിസിൽ കുതിപ്പ് നടത്തിയത്
the goat collection
'ഗോട്ട്' 100 കോടിയിൽ
Published on
Updated on

ദ്യ ദിനം 100 കോടി തൊട്ട് ദളപതി വിജയ്‌യുടെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്). ആ​ഗോള ബോക്സ് ഓഫിസിൽ നിന്ന് 120 കോടിയില്‍ അധികമാണ് ചിത്രം കളക്റ്റ് ചെയ്തത്. ഇന്ത്യയിൽ നിന്ന് മാത്രം 43 കോടി വാരി. സമ്മിശ്ര പ്രതികരണങ്ങൾക്കിടെയാണ് ചിത്രം ബോക്സ് ഓഫിസിൽ കുതിപ്പ് നടത്തിയത്. ഈ വർഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച തമിഴ് ചിത്രമായും ഗോട്ട് മാറി.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു ശേഷം വിജയ്‌യുടേതായി റിലീസിന് എത്തിയ ആദ്യ ചിത്രമാണ് ​ഗോട്ട്. വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രം തമിഴിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. തമിഴ്നാട്ടിൽ നിന്നും 30 കോടിയാണ് വാരിക്കൂട്ടിയത്. ലിയോ, ബീസ്റ്റ്, സർക്കാർ എന്നീ സിനിമകൾക്കു ശേഷം തമിഴ്നാട്ടിൽ നിന്നും ആദ്യദിനം 30 കോടി വാരുന്ന നാലാമത്തെ വിജയ് ചിത്രമാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേരള ബോക്സ് ഓഫിസിൽ നിന്ന് 5.80 കോടി ചിത്രം കളക്റ്റ് ചെയ്തു. ഇതോടെ മികച്ച കളക്ഷൻ നേടുന്ന വിജയ്‌യുടെ നാലാമത്തെ ചിത്രമായി ​ഗോട്ട് മാറി. ചിത്രത്തിന്റെ ഇന്ത്യയിലെ തിയറ്റര്‍ ഒക്യുപെന്‍സി 76.23 ശതമാനമാണ്. ചെന്നൈയില്‍ 99 ശതമാനം വരെ ഒക്യുപെന്‍സിയാണ് കാണിക്കുന്നത്. ഇതേ മുന്നേറ്റം തുടര്‍ന്നാണ് ചിത്രം കളക്ഷനില്‍ ലിയോയെ മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com