ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും തന്റെ കുഞ്ഞ് അതിഥിക്കായുള്ള കാത്തിരിപ്പിലാണ്. ദീപികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത് ദീപികയുടെ പുതിയ വിഡിയോ ആണ്. കുടുംബത്തിനൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ് താരം.
മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലാണ് രണ്‍വീറിനും കുടുംബത്തിനുമൊപ്പം താരം എത്തിയത്. പച്ച ബനാറസി സാരി ധരിച്ചാണ് താരം എത്തിയത്. നിറവയറില്‍ സാരി ധരിച്ചെത്തിയ ദീപികയുടെ വിഡിയോ ആരാധകരുടെ മനം കവരുകയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദീപികയുടെ സുഹൃത്തും സ്റ്റൈലിസ്റ്റുമായ അനൈത ഷറോഫാണ് താരത്തിന് സാരി സമ്മാനിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാരിയാണ് ദീപികയ്ക്കുവേണ്ടി പുനഃര്‍സൃഷ്ടിച്ചത്. സാരിക്കൊപ്പം ചെറിയ കമ്മല്‍ മാത്രമാണ് താരം അണിഞ്ഞത്. ഈ മാസം അവസാനത്തോടെ താരദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക