ജൂനിയർ എൻടിആറിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ദേവര: പാർട്ട് 1. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ വൻ ഹൈപ്പാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന പാട്ടുകളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.
ജാൻവി കപൂറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇപ്പോഴിതാ വിനായക ചതുർഥിയോടനുബന്ധിച്ച് ചിത്രത്തിന്റെ മറ്റൊരു പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് തീയതിയും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഈ മാസം 10 നാണ് ട്രെയ്‌ലർ പ്രേക്ഷകരിലേക്കെത്തുക. ഒരു പാറയുടെ പുറത്ത് കറുത്ത വേഷം ധരിച്ച് നിൽക്കുന്ന ജൂനിയർ എൻടിആറിനെയാണ് പുതിയ പോസ്റ്ററിൽ കാണാനാവുക. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ മാസം 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക. വൻ ബജറ്റിലെത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക