'ഫോണിൽ ഞങ്ങൾ ഒന്നിച്ചുള്ള ഫോട്ടോ ഇല്ല, എന്റെ ബെസ്റ്റിയും ഹീറോയും': മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്
mammootty
മമ്മൂട്ടിയും ദുല്‍ഖറുംഫെയ്സ്ബുക്ക്
Published on
Updated on

ലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്. തന്റെ ബെസ്റ്റിയും ഹീറോയുമാണ് അച്ഛൻ എന്നാണ് ദുൽഖർ കുറിച്ചത്.

mammootty
ഇച്ചാക്കയ്ക്ക് പിറന്നാൾ ഉമ്മകളുമായി മോഹൻലാൽ

‘ഏറ്റവും നല്ല സുഹൃത്തുക്കൾ ഒരുമിച്ചുള്ള ഫോട്ടോകളൊന്നും ഇല്ലെന്ന് വൈകിയാണ് ഞാൻ മനസ്സിലാക്കിയത്. പോസ് ചെയ്യുന്നതിനോ സെൽഫിയെടുക്കുന്നതിനോ പോലും സമയം പാഴാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്തത്ര അമൂല്യവും രസകരവുമാണ് അവർ ഒന്നിച്ചുള്ള നിമിഷങ്ങൾ. ഓരോ വർഷവും പായുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റ് ചെയ്യുന്നതിനായി ഞങ്ങൾ ഫോട്ടോകൾ എടുക്കുന്നത് പതിവാണ്. ഞങ്ങളുടെ രണ്ടുപേരുടെയും ഫോണുകളിലും ഒരുമിച്ചുള്ള ചിത്രങ്ങൾ ഉള്ളതായി തോന്നുന്നില്ല. പക്ഷേ അത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു. എന്റെ ബെസ്റ്റി, എന്റെ ഹീറോ, എന്റെ അച്ഛന് ജന്മദിനാശംസകൾ.’’–ദുൽഖർ കുറിച്ചു. ദുൽഖറിന്റെ കുറിപ്പിന് മറുപടിയുമായി മമ്മൂട്ടി എത്തി. ഹൃദയ ഇമോജികൾക്കൊപ്പമാണ് മമ്മൂട്ടി ദുൽഖറിന്റെ പോസ്റ്റ് ഷെയർ ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊച്ചി: മമ്മൂട്ടിക്ക് ഹൃദ്യമായ പിറന്നാള്‍ ആശംസ നേര്‍ന്ന് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ദുല്‍ഖര്‍ പിതാവിനൊപ്പമുള്ള മനോഹര ചിത്രത്തിനൊപ്പം ആശംസകള്‍ അറിയിച്ചത്. ദുൽഖറിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷം. ജന്മദിനത്തിനോട് അനുബന്ധിച്ച് പതിവുപോലെ മമ്മൂട്ടിയുടെ എറണാകുളത്തെ വീടിന് മുന്നില്‍ ആരാധകർ എത്തിയിരുന്നെങ്കിൽ നിരാശയോടെ മടങ്ങേണ്ടതായി വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com