ഇത് പൊളിക്കും! ​ഗൗതം മേനോൻ - മമ്മൂട്ടി ചിത്രം 'ഡൊമിനിക് ആൻ‍ഡ് ദ് ലേഡീസ് പഴ്സ്' ഫസ്റ്റ് ലുക്ക്

നൈറ്റ് ഡ്രസിലുള്ള മമ്മൂട്ടിയെ ആണ് പോസ്റ്ററിൽ കാണാനാവുക.
ഇത് പൊളിക്കും! ​ഗൗതം മേനോൻ - മമ്മൂട്ടി ചിത്രം 'ഡൊമിനിക് ആൻ‍ഡ് ദ് ലേഡീസ് പഴ്സ്' ഫസ്റ്റ് ലുക്ക്
Published on
Updated on

മമ്മൂട്ടിയുടെ 73-ാം പിറന്നാൾ ആണിന്ന്. താരത്തിന് ആശംസകൾ നേരുകയാണ് സിനിമാ ലോകവും ആരാധകരും. ആരാധകർക്കുള്ള തന്റെ പിറന്നാൾ സമ്മാനമായി പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മമ്മൂട്ടി പുറത്തുവിട്ടു. ​ഗൗതം വാസുദേവ് മേനോനൊപ്പമാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രഖ്യാപനവും ആരാധകരെ ആവേശത്തിലാക്കിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും പുറത്തു വന്നിരിക്കുകയാണ്. ഡൊമിനിക് ആൻ‍ഡ് ദ് ലേഡീസ് പഴ്സ് എന്നാണ് ചിത്രത്തിന്റെ പേര്. നൈറ്റ് ഡ്രസിലുള്ള മമ്മൂട്ടിയെ ആണ് പോസ്റ്ററിൽ കാണാനാവുക. ഒരു മുറിക്കുള്ളിൽ കാലിൽ ഹവായ് ചെരുപ്പ് ധരിച്ച് കൈയ്യിൽ ഒരു പഴ്സും പിടിച്ചാണ് മമ്മൂട്ടിയുടെ പാതി മുഖമുള്ള ലുക്ക്. ഒരു പേർഷ്യൻ ക്യാറ്റിനെയും പോസ്റ്ററിൽ കാണാം. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത് പൊളിക്കും! ​ഗൗതം മേനോൻ - മമ്മൂട്ടി ചിത്രം 'ഡൊമിനിക് ആൻ‍ഡ് ദ് ലേഡീസ് പഴ്സ്' ഫസ്റ്റ് ലുക്ക്
ഹാപ്പി ബർത്ത് ഡേ മമ്മൂക്ക... പിറന്നാൾ ആശംസകളുമായി പാതിരാത്രിയിൽ വീടിന് മുന്നിൽ തടിച്ചു കൂടി ആരാധകർ

സൂരജ് ആർ, നീരജ് ആർ. എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com