മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്കയും ലാലേട്ടനും. ഒരേ മേഖലയിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഇരുവരും തമ്മിലുള്ള സ്‌നേഹവും സൗഹൃദവും സമാനതകൾ ഇല്ലാത്തതാണ്. പൊതുവേദികളിലും സ്വകാര്യ ചടങ്ങുകളിലുമൊക്കെ മലയാളികൾ അത് കണ്ടിട്ടുള്ളതുമാണ്. മമ്മൂട്ടിയെ അദ്ദേഹത്തിന്റെ സഹോദരങ്ങൾ വിളിക്കുന്ന പോലെ തന്നെ ഇച്ചാക്കയെന്നാണ് മോഹൻലാലും വിളിക്കാറുള്ളത്.
ഇപ്പോഴിതാ മമ്മൂട്ടിയുടെ 73-ാം പിറന്നാളിന് ആശംസകൾ നേർന്നിരിക്കുകയാണ് മോഹൻലാൽ. മമ്മൂട്ടിയ്ക്ക് ഉമ്മ കൊടുക്കുന്ന ചിത്രം പങ്കുവച്ചാണ് മോഹൻലാൽ ആശംസ അറിയിച്ചിരിക്കുന്നത്. പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് മോഹൻലാലിന്റെ ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഇരുവരും ഒന്നിച്ചുള്ള സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാഗം പേരുടെയും കമന്റ്. അതേസമയം മോഹൻലാലും മമ്മൂട്ടിയും വീണ്ടുമൊരു സിനിമക്കായി ഒന്നിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇരുവർക്കുമൊപ്പമുള്ള ഒരു ഫോട്ടോ നിർമാതാവ് ആന്റണി പെരുമ്പാവൂർ പങ്കുവെച്ചതോടെയാണ് ചർച്ചകൾ സജീവമായത്. അമ്പതിലധികം സിനിമകളിൽ ഇതിനോടകം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക