സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണൻ വിവാഹിതയായി. വിനീത് ആണ് വരൻ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. ബഡഗ സ്റ്റൈലിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സഹോദരിയുടെ വിവാഹം ആഘോഷമാക്കുന്ന സായ് പല്ലവിയുടെ വിഡിയോ ആണ്. ഓഫ് വൈറ്റ് സിൽക് സാരിയാണ് താരം വിവാഹത്തിന് അണിഞ്ഞത്. പേൾ മാലയാണ് കമ്മലും വളകളുമായിരുന്നു അതിനൊപ്പം ധരിച്ചത്. സിംപിൾ മേക്കപ്പിലും അതിസുന്ദരിയായിരുന്നു സായ് പല്ലവി.
വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷത്തിലും തിളങ്ങിയത് സായ് പല്ലവിയാണ്. സഹോദരിക്കൊപ്പമായിരുന്നു താരത്തിന്റെ ഡാൻസ്. കൂടാതെ ബഡഗ സ്റ്റൈലിലുള്ള നൃത്തം ചെയ്യുന്ന നടിയുടെ വിഡിയോയും പുറത്തുവന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഈ വര്‍ഷം ജനുവരി 21നായിരുന്നു പൂജയുടേയും വിനീതിന്റേയും വിവാഹ നിശ്ചയം. ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകള്‍ ആയാണ് വേഷമിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക