മുംബൈ: ബോളിവുഡിലെ സൂപ്പര്‍താരദമ്പതികളായ ദീപിക പദുകോണിവും രണ്‍വീര്‍ സിങ്ങിനും കുഞ്ഞ് പിറന്നു. പെണ്‍കുഞ്ഞിനാണ് ദീപിക ജന്മം കൊടുത്തത് എന്നാണ് താരങ്ങളുടെ അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് താരം അഡ്മിറ്റായത്. കുടുംബത്തിനൊപ്പം താരദമ്പതികള്‍ ആശുപത്രിയില്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് താരജോഡികള്‍ അച്ഛനും അമ്മയുമായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഫെബ്രുവരിയില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദീപിക ഗര്‍ഭിണിയാണെന്ന വിവരം പങ്കുവച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് പങ്കുവച്ച മെറ്റേണിറ്റി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിരുന്നു. സബ്യസാചി വസ്ത്രത്തില്‍ നിറവയറിലാണ് ദീപിക ഫോട്ടോഷൂട്ടില്‍ എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക