ബോളിവുഡ് താരജോഡികളായ രണ്‍വീര്‍ സിങ്ങിനും ദീപിക പദുകോണിനും മകള്‍ പിറന്നിരിക്കുകയാണ്. മകളുടെ വരവ് താരങ്ങള്‍ ആരാധകരെ അറിയിച്ചു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് രണ്‍വീറിന്റെ പഴയ വിഡിയോ ആണ്. ദീപികയെപ്പോലെയുള്ള മകളെ വേണമെന്നാണ് തന്റെ ആഗ്രഹം എന്നാണ് രണ്‍വീര്‍ പറഞ്ഞത്.
ക്വിസ് ഷോ ആയ ദി ബിഗ് പിക്ചറിലാണ് താരം കുഞ്ഞിനെക്കുറിച്ച് സംസാരിച്ചത്. 'ഞാന്‍ വിവാഹിതനാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. രണ്ട് മൂന്ന് വര്‍ഷത്തില്‍ എനിക്ക് കുഞ്ഞുണ്ടാകും. നിങ്ങളുടെ ചേട്ടത്തിയമ്മ വളരെ ക്യൂട്ട് വാവയായിരുന്നു. ഞാന്‍ എല്ലാ ദിവസവും അവളുടെ കുട്ടിക്കാലത്തെ ഫോട്ടോ നോക്കും എന്നിട്ട് പറയും. എനിക്ക് ഇങ്ങനെയൊരു കുഞ്ഞിനെ വേണം. അതോടെ എന്റെ ജീവിതം സെറ്റ് ആയി എന്ന്. ഞാന്‍ കുഞ്ഞിന്റെ പേര് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത് തുടങ്ങി.'- കണ്‍വീര്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഫെബ്രുവരിയിലാണ് രണ്‍വീറും ദീപികയും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ആരാധകരെ അറിയിച്ചത്. അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് അവര്‍ക്ക് കുഞ്ഞ് പിറക്കുന്നത്. 2018ല്‍ ഇറ്റലിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക