സോഷ്യൽ മീഡിയയിൽ വൈറലായി നടൻ കുഞ്ചാക്കോ ബോബൻ പങ്കുവച്ച വിഡിയോ. ഭാര്യയ്ക്കും മകനും ഒപ്പമുള്ള കൊച്ചു വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. വിഡിയോ ചർച്ചയായത് അടിക്കുറിപ്പിന്റെ പേരിലാണ്. എന്റെ പവർ ഗ്രൂപ് എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
പിന്നാലെ വിഡിയോ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. സംവിധായിക സൗമ്യ സദാനന്ദന്റെ ആരോപണത്തിനുള്ള താരത്തിന്റെ മറുപടിയാണ് ഇത് എന്നാണ് വിലയിരുത്തലുകൾ. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ടൊവിനോ തോമസ്, ഗീതു മോഹൻദാസ്, ദിവ്യ പ്രഭ തുടങ്ങിയ നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ 'മാംഗല്യം തന്തുനാനേന' എന്ന സിനിമയുടെ സംവിധായികയാണ് സൗമ്യ സദാനന്ദൻ. സിനിമയിലെ നല്ല ആൺകുട്ടികൾക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിർമാതാവും എഡിറ്റ് ചെയ്തെന്നുമാണ് സൗമ്യ ആരോപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക