ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍; മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജും സുപ്രിയയും

അലംകൃതയുടെ വരവോടെ ജീവിതം മാറിയെന്നും മകള്‍ പുതിയ പാഠങ്ങള്‍ തങ്ങളെ പഠിപ്പിക്കുകയാണ് എന്നും സുപ്രിയ കുറിച്ചു
PRITHVIRAJ
പൃഥ്വിരാജും സുപ്രിയയും അല്ലിയും ഇൻസ്റ്റ​ഗ്രാം
Published on
Updated on

മകള്‍ അലംകൃതയുടെ പത്താം പിറന്നാളിന് മനോഹരമായ കുറിപ്പുമായി നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും. തന്റെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററാണ് അല്ലി എന്നാണ് പൃഥ്വിരാജിന്റെ വാക്കുകള്‍. അലംകൃതയുടെ വരവോടെ ജീവിതം മാറിയെന്നും മകള്‍ പുതിയ പാഠങ്ങള്‍ തങ്ങളെ പഠിപ്പിക്കുകയാണ് എന്നും സുപ്രിയ കുറിച്ചു. പൃഥ്വിരാജും സുപ്രിയയും അല്ലിയും ഒന്നിച്ചുള്ള കുടുംബ ചിത്രം പങ്കുവച്ചായിരുന്നു കുറിപ്പ്.

ഹാപ്പി ബര്‍ത്ത്‌ഡേ സണ്‍ഷൈന്‍. ഈ ലോകത്ത് 10 വര്‍ഷം ആയിട്ടുള്ളൂ. എന്നിട്ടും കുടുംബം എന്ന നിലയില്‍ നീ ഒരുപാട് കാര്യങ്ങള്‍ക്ക് വഴികാട്ടിയായി. വളര്‍ന്നു വരുന്ന നിയെന്ന കുട്ടിമനുഷ്യനില്‍ മമ്മയും ഡാഡയും അഭിമാനിക്കുന്നു. നീ എന്നും ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ആയിരിക്കും. വരും വര്‍ഷങ്ങളില്‍ നിന്റെ വളര്‍ച്ച കാണാന്‍ മമ്മയും ഞാനും കാത്തിരിക്കുകയാണ്.- പൃഥ്വിരാജ് കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുപ്രിയയുടെ കുറിപ്പ്

എന്റെ പ്രിയപ്പെട്ട അല്ലി കുട്ടാ. നിനക്ക് 10 വയസായി. ഈ സമയം എവിടെയാണ് പോകുന്നത്. ഞങ്ങള്‍ നിന്നെ ജീവിതം പഠിപ്പിച്ചതില്‍ നിന്ന് ഇപ്പോള്‍ നീയാണ് ഞങ്ങളെ ജീവിതം പഠിപ്പിക്കുന്നത്. ഓരോദിവസും ഞാന്‍ ഓരോ പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ്. നിനക്ക് നന്ദി. നീയാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം എന്നു പറഞ്ഞാല്‍ കുറഞ്ഞുപോകും. ഡാഡയും ഞാനും നിന്നില്‍ അഭിമാനിക്കുന്നു. റി നിന്ന് നിന്നെ നിരീക്ഷിക്കുന്നതില്‍ ഞങ്ങള്‍ എപ്പോഴും സന്തുഷ്ടരും സംതൃപ്തരുമാണ്! എന്നും ദയയും സഹാനുഭൂതിയും ഉള്ളവളായിരിക്കുക, നീ ഉള്ളതിനാല്‍ ഞങ്ങളുടെ ലോകം എപ്പോഴും സമ്പന്നമായിരിക്കും! ആലി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമ്പോള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നത് വീക്ഷിച്ചുകൊണ്ട് ഡാഡി (നിന്റെ മുത്തച്ഛന്‍) എപ്പോഴും നിന്നോടൊപ്പമുണ്ടാകും! ജന്മദിനാശംസകള്‍ എന്റെ വെളിച്ചമെ! നിന്റെ അമ്മയായതില്‍ വളരെ സന്തോഷവും നന്ദിയും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com