നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി

ഇരുവരുടെയും പ്രണയവിവാഹമാണ്.
Sreevidya Mullachery
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി
Published on
Updated on

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയവിവാഹമാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.

കഴിഞ്ഞ ദിവസം ഇരുവരും സേവ് ദ ഡേറ്റ് വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Sreevidya Mullachery
'ആദ്യം നോ പറഞ്ഞു, കഥ ഇന്നുവരെ ചെയ്യാൻ തീരുമാനിക്കുന്നത് അങ്ങനെ'; സിനിമ അരങ്ങേറ്റത്തെക്കുറിച്ച് മേതിൽ ദേവിക

ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ് തുടങ്ങി ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ശ്രീവിദ്യ. നിരവധി ടെലിവിഷൻ ഷോകളുടെയും ഭാ​ഗമാണ് ശ്രീവിദ്യ. കഴി‍ഞ്ഞ ​ദിവസം സം​ഗീത് ആഘോഷങ്ങളുടെ ചിത്രങ്ങളും ശ്രീവിദ്യ പങ്കുവച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com