കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍ കടന്നു പോവുന്നത്. ഇറങ്ങുന്ന പടങ്ങളെല്ലാം ഒന്നിനു പുറകെ ഒന്നായി പരാജയപ്പെടുകയാണ്. താരത്തിന്റെ ഒരു ഹിറ്റിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. അതിനിടെ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍. തന്റെ കരിയറില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള പ്രിയദര്‍ശനൊപ്പമാണ് അക്ഷയ് ഒന്നിക്കുന്നത്.
ഭൂത് ബംഗ്ലാ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രം 2025ല്‍ തിയറ്ററില്‍ എത്തും. 14 വര്‍ഷത്തിനു ശേഷമാണ് അക്ഷയ് കുമാറും പ്രിയദര്‍ശനും ഒന്നിക്കുന്നത്. പാത്രത്തിലെ പാല്‍ നക്കിക്കുടിക്കുന്ന അക്ഷയ് കുമാറിനെയാണ് മോഷന്‍ പോസ്റ്ററില്‍ കാണാനാവുക. താരത്തിന്റെ തോളിലായി കറുത്ത പൂച്ചയേയും കാണാം. ഹൊറര്‍ കോമഡി ചിത്രമായിരിക്കും എന്നാണ് സൂചന.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
57ാം പിറന്നാള്‍ ദിനത്തിലായിരുന്നു താരത്തിന്റെ പ്രഖ്യാപനം. എന്റെ പിറന്നാളിന് നിങ്ങളുടെ സ്‌നേഹത്തിന് നന്ദി പറയുന്നു. ഈ വര്‍ഷം ആഘോഷിക്കുന്നത് ഭൂത് ബംഗ്ലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചാണ്. 14 വര്‍ഷത്തിനു ശേഷം പ്രിയദര്‍ശനൊപ്പം ഒന്നിക്കുന്നു എന്നതാണ് എന്നെ ആവേശത്തിലാക്കുന്നത്. ഈ സ്വപ്‌നകൂട്ടുകെട്ടിനായി ഏറെനാളായി കാത്തിരിക്കുന്നു. ഈ യാത്ര നിങ്ങളോട് പങ്കിടാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. മാന്ത്രികതയ്ക്കായി കാത്തിരിക്കൂ.- അക്ഷയ് കുമാര്‍ കുറിച്ചു.
ഹാസ്യ പ്രാധാന്യമുള്ള നിരവധി സിനിമകളിലാണ് ഇരുവരും ഒന്നിച്ചിട്ടുള്ളത്. ഹേര ഫേരി, ഗരം മസാല, ഭൂല്‍ ഭുലയ്യ, ഡെ ഡനാ ഡന്‍ തുടങ്ങിയവയാണ് ചിത്രങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക