'ശരിയല്ലെന്ന് തോന്നിയാൽ നോ പറഞ്ഞ് ഇറങ്ങിപ്പോരുക, ഒന്നു പോയാൽ നൂറ് അവസരം വരും': സണ്ണി ലിയോണി

ഒരു അവസരം നഷ്ടപ്പെട്ടാല്‍ മറ്റ് നൂറ് അവസരങ്ങള്‍ വരുമെന്നും സണ്ണി ലിയോണി
sunny leone
സണ്ണി ലിയോണിഫെയ്സ്ബുക്ക്
Published on
Updated on

കൊച്ചി: ഹേമ കമ്മിറ്റിക്ക് പിന്നാലെയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് ബോളിവുഡ് താരം സണ്ണി ലിയോണി. സിനിമയിൽ നിന്ന് തനിക്ക് ദുരനുഭവമുണ്ടായിട്ടില്ല എന്നാണ് സണ്ണി പറയുന്നത്. ശരിയല്ലെന്ന് തോന്നിയാല്‍ അപ്പോല്‍ തന്നെ നോ പറഞ്ഞ് ഇറങ്ങിപ്പോരുക.ഒരു അവസരം നഷ്ടപ്പെട്ടാല്‍ മറ്റ് നൂറ് അവസരങ്ങള്‍ വരുമെന്നും സണ്ണി ലിയോണി പറഞ്ഞു. പുതിയ ചിത്രം പേട്ട റാപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് താരം കേരളത്തിൽ എത്തിയത്.

'എനിക്ക് എന്റെ അനുഭവത്തില്‍ നിന്നേ സംസാരിക്കാന്‍ കഴിയൂ. മറ്റുള്ളവര്‍ ഇപ്പോള്‍ പറയുന്ന തരത്തിലുള്ള ദുരനുഭവങ്ങളൊന്നും എനിക്ക് ഉണ്ടായിട്ടില്ല. സ്വന്തം വ്യക്തിത്വത്തിലും വര്‍ക്കിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു സിനിമയില്‍ നിന്ന് കൂടുതല്‍ പ്രതിഫലമോ മറ്റെന്തെങ്കിലുമോ വേണമെന്ന് തോന്നിയാല്‍ ഞാന്‍ അതിനായി സംസാരിച്ചിട്ടുണ്ട്. എല്ലാവരും അങ്ങനെ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.'

'ഒരു സ്ത്രീയെന്ന നിലയിലും യുവാക്കളെന്ന നിലയിലും നമുക്ക് തീരുമാനങ്ങളെടുക്കാനുള്ള അവസരങ്ങളുണ്ടായിരിക്കും. അപ്പോള്‍ ശരിയെന്ന് തോന്നുന്നവ തെരഞ്ഞെടുക്കണം, ശരിയല്ലെന്ന് തോന്നുന്നവയോട് നോ പറഞ്ഞ് ഇറങ്ങിപ്പോരണം. പല വാതിലുകളും എന്റെ മുന്നില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതുകൊണ്ട് എനിക്കൊരു പ്രശ്‌നവുമില്ല. ഒരു അവസരം നഷ്ടപ്പെട്ടാല്‍ മറ്റ് നൂറ് അവസരങ്ങള്‍ നമുക്ക് മുന്നില്‍ വരും,' സണ്ണി ലിയോണി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐറ്റം ഡാന്‍സ് ഒബ്ജെക്​റ്റിഫിക്കേഷനാണ് എന്ന് പറയുന്നത് മാധ്യമങ്ങളാണെന്നാണ് സണ്ണി പറയുന്നത്. താൻ പാട്ടുകളുടെ സം​ഗീതമാണ് ആസ്വദിക്കുന്നത്. ആളുകള്‍ക്ക് എന്‍റര്‍ടെയ്​ന്‍മെന്‍റ് കൊടുക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. ഐറ്റം ഡാന്‍സ് ശരീരത്തിന്‍റെ ഒബ്​ജെക്​റ്റിഫിക്കേഷനാണ് എന്ന് പറയുന്നത് മാധ്യമങ്ങള്‍ മാത്രമാണ്. ഈ വിമര്‍ശനങ്ങള്‍ നിര്‍ത്തണം. സിനിമ എന്നും നിലനില്‍ക്കണം. അത് നടക്കണമെങ്കില്‍ നാമെല്ലാം ഒന്നിച്ചു നില്‍ക്കണം. ഇല്ലെങ്കില്‍ ആര്‍ക്കും ജോലി ഉണ്ടാവില്ലെന്നും നടി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com