തെന്നിന്ത്യയിൽ വൻ തരംഗമായി മാറിയ ചിത്രമായിരുന്നു എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. പ്രഭാസ് നായകനായെത്തിയ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നത്. രണ്ട് ഭാഗങ്ങളായെത്തിയ ചിത്രത്തിൽ തമന്നയും പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളും രാജമൗലിയെക്കുറിച്ചും പങ്കുവച്ചിരിക്കുകയാണ് തമന്ന.
താരം ഭാഗമായ സ്ത്രീ 2 എന്ന ചിത്രത്തിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ഒരു പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. "വളരെ അവിശ്വസനീയനായ ഒരാളാണ് രാജമൗലി. എല്ലായ്പ്പോഴും കൊമേഴ്സ്യൽ സിനിമകളാണ് അദ്ദേഹം ചെയ്യാറുള്ളത്, എന്നാൽ അവയെല്ലാം തന്നെ ഇമോഷനുകൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്നവയുമായിരിക്കും.
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധവും വികാരങ്ങളുമൊക്കെ അദ്ദേഹം തൻ്റെ സിനിമകളിൽ എപ്പോഴും കൊണ്ടുവരുന്നു. മഗധീരയിലും അദ്ദേഹം അതുതന്നെയാണ് കാണിച്ചിരിക്കുന്നത്. ഒരു വ്യക്തിക്ക്, താൻ മുടക്കുന്ന പൈസ മുഴുവൻ മുതലായി എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ എങ്ങനെ കഥ പറയണമെന്ന് അദ്ദേഹത്തിനറിയാം. ബാഹുബലിയിൽ പ്രവർത്തിക്കുമ്പോൾ, അദ്ദേഹത്തിൻ്റെ പ്രീ-പ്രൊഡക്ഷൻ വേറെ ലെവലാണെന്ന് എനിക്ക് മനസിലായി"- തമന്ന പറഞ്ഞു.
"അഭിനേതാക്കൾ സെറ്റിൽ വരുന്നതിന് മുൻപ്, അത് ആക്ഷനായാലും നൃത്തമായാലും അദ്ദേഹം അത് ആദ്യം പഠിച്ചിട്ടുണ്ടാകും. ബാഹുബലി ചെയ്യുന്ന സമയത്ത് അമ്പും വില്ലും എങ്ങനെ ഉപയോഗിക്കണമെന്ന് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. എൻ്റെ ജീവിതത്തിൽ അതുവരെ ഞാൻ അമ്പും വില്ലും എടുത്തിട്ടില്ല, വാൾ പോലും. സ്വിറ്റ്‌സർലൻഡിൽ മഹേഷ് ബാബുവിനൊപ്പമുള്ള ഷൂട്ടിങ് സെറ്റിൽ നിന്ന് നേരിട്ടാണ് ഞാൻ ബാഹുബലി സെറ്റിലേക്ക് വരുന്നത്.
ബാഹുബലിയുടെ സെറ്റിൽ ഏറ്റവും അവസാനം എത്തി അഭിനയിച്ച വ്യക്തി ഞാനാണ്. എനിക്ക് തയ്യാറെടുപ്പുകൾ നടത്താനൊന്നും സമയമുണ്ടായിരുന്നില്ല. മൂന്ന് വർഷം കൊണ്ട് ചെയ്ത സിനിമയാണെങ്കിലും എനിക്ക് മാത്രം പ്രത്യേക പരിശീലനങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഓരോ കാര്യങ്ങളും ചെയ്യേണ്ടത് എങ്ങനെയാണെന്ന് അദ്ദേഹം തന്നെ പഠിപ്പിച്ചു തന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എല്ലാ സീനുകളും അദ്ദേഹം എനിക്ക് ചെയ്യേണ്ടത് എങ്ങനെയാണെന്ന് കാണിച്ചു തന്നു. വിഎഫ്എക്സ് എന്താണെന്ന് ആളുകൾ അറിയുന്നതിന് മുൻപ് തന്നെ അദ്ദേഹം അത് ഉപയോഗിച്ചു തുടങ്ങിയിരുന്നു"- തമന്ന കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക