ചെന്നൈ: തമിഴ് ചലച്ചിത്ര നിർമ്മാതാവ് ഡില്ലി ബാബു അന്തരിച്ചു (50). തിങ്കളാഴ്ച പുലർച്ചെ 12.30 ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വേർപാടലിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം.
നിർമ്മാതാക്കളും താരങ്ങളുമടക്കം നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ അനുശോചനമറിയിക്കുന്നത്. ആക്സസ് ഫിലിം ഫാക്ടറി എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചു. ഉറുമീൻ എന്ന ചിത്രത്തിലൂടെ 2015 ലാണ് സിനിമാ രംഗത്തേക്ക് വരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മരഗത നാണയം, ഇരവുക്ക് ആയിരം കൺകൾ, രാക്ഷസൻ, ഓ മൈ കടവുളേ, ബാച്ച്ലർ, മിറൽ, കൾവൻ തുടങ്ങി നിരവധി ചിത്രങ്ങൾ നിർമ്മിച്ചത് ഡില്ലി ബാബുവാണ്. സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് നടക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക