രജനികാന്ത് നായകനായെത്തുന്ന വേട്ടയ്യനിലെ മനസിലായോ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇതിനോടകം തന്നെ പാട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കഴിഞ്ഞു. റിലീസ് ചെയ്ത് ആദ്യ രണ്ടു മണിക്കൂറിൽ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്. ഒട്ടേറെ പ്രത്യേകതകളോടെയാണ് പാട്ട് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.
മലയാളത്തിലുള്ള വരികളും പാട്ടിലുണ്ട്. രജനികാന്തിനൊപ്പം മഞ്ജു വാര്യരാണ് ഗാനരംഗത്തിൽ ചുവടുവയ്ക്കുന്നത്. മലേഷ്യ വാസുദേവന്‍റെ ശബ്ദമാണ് ഗാനത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. പിന്നണി ഗായകനായ ഇദ്ദേഹം 2011 ൽ ചെന്നൈയിൽ വച്ചാണ് അന്തരിച്ചത്. വേട്ടയ്യനിൽ എഐയുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ശബ്ദം തിരികെ കൊണ്ടുവന്നിരിക്കുന്നത്.
1987 ൽ പുറത്തിറങ്ങിയ ഊർ കാവലൻ എന്ന ചിത്രത്തിലാണ് രജനികാന്തും മലേഷ്യ വാസുദേവനും അവസാനമായി ഒന്നിച്ചത്. 27 വർഷങ്ങൾക്ക് ശേഷം മലേഷ്യ വാസുദേവന്റെ ശബ്ദം തിരികെ കൊണ്ടുവന്നതിൽ വേട്ടയ്യൻ ടീമിനെ അഭിനന്ദിക്കുകയാണിപ്പോൾ സോഷ്യൽ മീഡിയയും ആരാധകരും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യന് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് മനസിലായോ ഗാനം ആലപിച്ചിരിക്കുന്നത്. അനിരുദ്ധും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്. ഒക്ടോബർ പത്തിനാണ് ചിത്രം തിയറ്ററുകളിലെത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക