'ഞാൻ പറഞ്ഞത് മോഹൻലാലിനെ കുറിച്ചല്ല, വാർത്ത വളച്ചൊടിച്ചു': നിയമനടപടിക്കൊരുങ്ങി സംവിധായിക

നടനും സംവിധായകനുമായ ലാലിനെക്കുറിച്ചായിരുന്നു സംവിധായികയുടെ പരാമർശം
revathy s varma
രേവതി എസ് വർമഫെയ്സ്ബുക്ക്
Published on
Updated on

തന്റെ വാക്കുകൾ വളച്ചൊടിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സംവിധായിക രേവതി എസ് വർമ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രേവതി നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വളച്ചൊടിച്ചത്. നടനും സംവിധായകനുമായ ലാലിനെക്കുറിച്ചായിരുന്നു സംവിധായികയുടെ പരാമർശം. എന്നാൽ മോഹൻലാലിന്റെ ഫോട്ടോ വെച്ചാണ് വാർത്ത നൽകിയത്. തെറ്റായ വാർത്ത നൽകിയ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രേവതി എസ് വർമ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.

രേവതിയുടെ കുറിപ്പ്

സ്വകാര്യതയാണ് എന്റെ ജീവിതത്തിൽ പരമപ്രധാനമായി ഞാൻ കണക്കാക്കുന്നത്. പക്ഷേ ഇങ്ങനെയൊരവസരത്തിൽ സംസാരിക്കേണ്ടതുണ്ട് എന്ന ഉത്തമബോധ്യത്തിലാണ് ഞാൻ ആ അഭിമുഖം ചെയ്തത്. അങ്ങനെ ഞാന്‍ നല്‍കിയ അഭിമുഖത്തില്‍, ചോദ്യകർത്താവ് എടുത്തു ചോദിച്ച കാര്യമാണ് 'Mad Dad' എന്ന ഞാന്‍ സംവിധാനം ചെയ്യ്ത എന്‍റെ സിനിമയുടെ സെറ്റില്‍ എനിക്കുണ്ടായ അനുഭവങ്ങള്‍. അതു ഞാൻ പങ്കു വയ്ക്കുകയുണ്ടായി. ആ സിനിമയില്‍ ശ്രീ മോഹന്‍ലാല്‍ അഭിനയിച്ചിട്ടില്ല എന്ന് അറിയാമായിരുന്നിട്ട് കൂടി, അദ്ദേഹത്തിനെതിരെ ഈ രീതിയില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് അപലപനീയമാണ്. മാത്രമല്ല എനിക്ക് അദ്ദേഹത്തിന്റെ ഒപ്പം ഒരു പരസ്യചിത്രം ചെയ്ത അനുഭവുമുണ്ട്.. വളരെ അധികം സംവിധായകരെ ബഹുമാനിക്കുന്ന ഒരു നടനാണ് ശ്രീ മോഹൻലാൽ.. മാത്രമല്ല അദ്ദേഹത്തോടൊപ്പം ജോലി ചെയ്തത് അവിസ്മരണീയവുമാണ്. കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെ തെറ്റായ വാർത്ത നൽകിയ ഈ ഓണ്‍ലൈന്‍ ചാനലിനു എതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാകുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2013ല്‍ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന ചിത്രത്തിന്റെ സംവിധായികയാണ് രേവതി എസ് വര്‍മയ സിനിമ ചെയ്യുമ്പോഴുണ്ടായത് കടുത്ത ദുരനുഭവമാണ് എന്നാണ് അവര്‍ പറഞ്ഞത്. സ്ത്രീ സംവിധാനം ചെയ്യുന്നത് അംഗീകരിക്കാനോ സഹകരിക്കാനോ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും തയാറായില്ല. താന്‍ പറയുന്നതുപോലെ അഭിനയിക്കുന്നതിലും ഭേദം കക്കൂസ് പാട്ട കോരാന്‍ പോകുന്നതാണ് എന്ന് ഒരു പ്രധാന നടന്‍ പറഞ്ഞു. ലാലില്‍ നിന്ന് അടക്കം വലിയ വിവേചനം നേരിട്ടതായും രേവതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com