ജൂനിയർ എൻടിആർ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ദേവരയുടെ ആദ്യ ഭാഗത്തിന്റെ ട്രിയിലർ പുറത്തിറങ്ങി. ആരാധകരുടെ പ്രതീക്ഷയേറ്റുന്നതാണ് ട്രെയിലർ. ആരാധകരേയും സിനിമാപ്രേമികളെയും ആവേശം കൊള്ളിക്കുന്ന ട്രെയിലറിൽ മാസ് ലുക്കിലാണ് ജൂനിയർ എൻടിആർ എത്തുന്നത്. ഒപ്പം കൊടൂര വില്ലനായി സെയ്ഫ് അലി ഖാനും എത്തുന്നുണ്ട്.
കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഗംഭീര ദൃശ്യാനുഭവമായിരിക്കും ആരാധകർക്ക് സമ്മാനിക്കുക. കടലിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പ്രതികാര കഥയാണ് പറയുന്നത്. ജൂനിയർ എൻടിആർ ദേവര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. മാസ് ഡയലോഗും വൻ സംഘട്ടനരംഗങ്ങളുമായി നിറഞ്ഞാടുകയാണ് താരം. രണ്ട് ലുക്കിലാണ് ജൂനിയർ എൻടിആർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ജാൻവി കപൂറാണ് ചിത്രത്തിലെ നായിക.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ കൊരട്ടല ശിവയുടെ ജനത ഗാരേജിനു ശേഷം ഒരുങ്ങുന്ന ചിത്രമാണ് ദേവര. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൽ സംഗീതം ഒരുക്കിയത്. യുവസുധ ആർട്സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. ഒന്നാം ഭാഗം 2024 സെപ്റ്റംബർ 27ന് തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക