മുംബൈ: ബോളിവുഡ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് നടി മലൈക അറോറയുടെ പിതാവ് അനില്‍ അറോറയുടെ മരണം. താമസിക്കുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണാണ് അനില്‍ മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ എല്ലാ രീതിയിലും അന്വേഷണം നടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
62കാരനായ അനില്‍ ബാന്ദ്രയിലാണ് താമസിച്ചിരുന്നത്. രാവിലെയാണ് കെട്ടിടത്തില്‍ നിന്ന് വീണ നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കാണുന്നത്. സംഭവം നടക്കുമ്പോള്‍ മലൈകയുടെ അമ്മ ജോയ്‌സും വീട്ടിലുണ്ടായിരുന്നു. വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന ഇവര്‍ കുറച്ചു വര്‍ഷങ്ങളായി ഒന്നിച്ചാണ് താമസിച്ചിരുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അനില്‍ എല്ലാ ദിവസവും ബാല്‍ക്കണിയില്‍ പോയിരുന്നു പത്രം വായിക്കുമായിരുന്നു എന്നാണ് ജോയ്‌സ് പൊലീസിനോട് പറഞ്ഞത്. ബുധനാഴ്ച രാവിലെ അനിലിന്റെ ചെരിപ്പുകള്‍ ലിവിങ് റൂമില്‍ കാണുകയായിരുന്നു. തുടര്‍ന്ന് ബാല്‍ക്കണിയില്‍ പോയി നോക്കി. താഴേക്ക് നോക്കിയപ്പോള്‍ കെട്ടിടത്തിന്റെ വാച്ച്മാന്‍ നിലവിളിക്കുന്നതാണ് കണ്ടത്.- ജോയ്‌സ് പൊലീസിനോട് പറഞ്ഞു. അനിലിന് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചെറിയ മുട്ടുവേദന മാത്രമാണ് ഉണ്ടായിരുന്നത്. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം വിആര്‍എസ് എടുക്കുകയായിരുന്നു.
പഞ്ചാബിയാണ് അനില്‍ അറോറ. ജോയ്‌സ് മലയാളിയാണ്. മലൈക അറോറ കൂടാതെ അമൃത അറോറയും മകളാണ്. മലൈകയ്ക്ക് 11 വയസുള്ളപ്പോഴാണ് അനിലും ജോയ്‌സും വേര്‍പിരിയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക