കൊച്ചി: ചലച്ചിത്രതാരങ്ങളുടെ സംഘടനായ അമ്മ പിളര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുപതോളം അംഗങ്ങള്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാനായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ സമീച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ചലച്ചിത്ര രംഗത്തുനിനിന്ന് 21 സംഘടനകളാണ് ഉള്ളത്. ചലച്ചിത്ര താരങ്ങളെ കൂടി ഉള്‍പ്പെടുത്തി പുതിയ സംഘട രൂപീകരിക്കണമെന്ന ആവശ്യവുമായാണ് ബി ഉണ്ണികൃഷ്ണനെ 20 അംഗങ്ങള്‍ സമീപിച്ചത്. ഇതില്‍ പതിനേഴ് നടന്‍മാരും മൂന്ന് നടികകളുമാണ് ഉള്ളതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ച ശേഷം നിലപാട് അറിയാക്കാമെന്ന് ബി ഉണ്ണികൃഷ്ണന്‍ അവരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രേഡ് യൂണിയന്‍ രൂപികരിച്ച് പേരുവിവരം സഹിതം എത്തിയാല്‍ പരിഗണിക്കാമെന്ന് ഫെഫ്ക നേതൃത്വം അറിയിച്ചതായി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക