താനും നെപ്പോട്ടിസത്തിന്റെ ഇരയാണെന്ന് നടി രാകുൽ പ്രീത് സിങ്. ഒരു പോഡ്കാസ്റ്റിലൂടെയായിരുന്നു രാകുലിന്റെ തുറന്നുപറച്ചിൽ. നെപ്പോട്ടിസം കാരണം പ്രൊജക്‌ടുകൾ നഷ്ടമായിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരം മറുപടി നൽകിയത്. നെപ്പോട്ടിസം ഒരു യാഥാർത്ഥ്യമാണെന്നും ആളുകൾ അത് എത്ര വേഗത്തിൽ അംഗീകരിക്കുന്നുവോ അത്രയും നല്ലതാണെന്നും രാകുൽ പറഞ്ഞു.
"ഇതാണ് യാഥാർഥ്യം. സിനിമകൾ എനിക്ക് നഷ്ടമായി. ഇത് എത്രയും വേഗം മനസിലാക്കുന്നുവോ അതാണ് നിങ്ങളുടെ പുരോഗതിക്ക് നല്ലത്. നാളെ, എന്‍റെ കുട്ടികൾക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ തീർച്ചയായും ഞാൻ അവരെ സഹായിക്കും. ഞാൻ നേരിടേണ്ടി വന്ന അവസ്ഥ അവര്‍ക്ക് വരാന്‍ ഞാന്‍ അനുവദിക്കില്ല.
അതുപോലെ, സ്റ്റാര്‍ കിഡ്സിന് എളുപ്പം സിനിമയില്‍ എത്താന്‍ സാധിക്കുന്നുവെങ്കില്‍ അത് അവരുടെ മാതാപിതാക്കൾ കഠിനാധ്വാനം ചെയ്തതു കൊണ്ടാണ്. അതുകൊണ്ട് നെപ്പോട്ടിസം വലിയ പ്രശ്നമായി ഞാന്‍ ചിന്തിക്കുന്നില്ല. അത് ഒരു യാഥാർഥ്യമാണ്, സിനിമകൾ എനിക്ക് അത് മൂലം നഷ്ടമായി, പക്ഷെ അതില്‍ എനിക്ക് ദു:ഖമില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരുപക്ഷേ ഈ പ്രൊജക്ടുകള്‍ എന്നെ ഉദ്ദേശിച്ചുള്ളതാകില്ല. ആ ദിവസങ്ങളിൽ ചിലപ്പോള്‍ വിഷമം തോന്നും, എന്നാല്‍ പിന്നീട് അത് മറക്കും"- രാകുല്‍ പറഞ്ഞു. നാല് ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം പ്രഭാസ് നായകനായെത്തിയ ഒരു ചിത്രത്തിൽ നിന്ന് തന്നെ മാറ്റിയെന്നും രാകുൽ കൂട്ടിച്ചേർത്തു. ഇന്ത്യൻ 2 വിലാണ് രാകുൽ ഒടുവിൽ അഭിനയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക