'ഇതാണ് പവർ ​ഗ്രൂപ്പ്'; ടൊവിനോയ്ക്കും ആസിഫിനും പെപ്പെയ്ക്കുമെതിരെ ശീലു എബ്രഹാം

മൂന്നു സിനിമകളെ മാത്രം പ്രമോട്ട് ചെയ്ത താരങ്ങൾ മറ്റ് സിനിമകളെ മനഃപൂർവം തഴഞ്ഞു എന്നാണ് ശീലു എബ്രഹാമിന്റെ വിമർശനം
sheelu varghese
ഷീലു വർ​ഗീസ്, ടൊവിനോയും പെപ്പെയും ആസിഫും
Published on
Updated on

യുവ നടന്മാരായ ടൊവിനോ തോമസിനും ആസിഫ് അലിക്കും ആന്റണി വർഗീസിനുമെതിരെ നടിയും നിർമാതാവുമായ ശീലു ഏബ്രഹാം. താരങ്ങൾ പങ്കുവച്ച വിഡിയോയുടെ പേരിലാണ് വിമർശനം. മൂവരുടേയും സിനിമകൾ ഓണത്തിന് തിയറ്ററിൽ എത്തുന്നുണ്ട്. ഇത് അറിയിച്ചുകൊണ്ടാണ് താരങ്ങൾ വിഡിയോ പങ്കുവച്ചത്. മൂന്നു സിനിമകളെ മാത്രം പ്രമോട്ട് ചെയ്ത താരങ്ങൾ മറ്റ് സിനിമകളെ മനഃപൂർവം തഴഞ്ഞു എന്നാണ് ശീലു എബ്രഹാമിന്റെ വിമർശനം. പവർ​ഗ്രൂപ്പുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് കാണിച്ചു തന്നതിന് നന്ദി എന്നു പറഞ്ഞുകൊണ്ടാണ് ശീലു കുറിച്ചത്.

ശീലു എബ്രഹാമിന്റെ കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ ...‘പവർ ഗ്രൂപ്പുകൾ’ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വിഡിയോയിൽ, നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്. എന്നാൽ ഞങ്ങളുടെ ‘ബാഡ് ബോയ്സും’ പിന്നെ ‘കമ്മാട്ടിക്കളി’യും, ഗ്യാങ്സ് ഓഫ്‌ സുകുമാരക്കുറുപ്പും’ നിങ്ങൾ നിർദ്ധാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്...സ്വാർഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ് .ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ, എല്ലാവർക്കും ലാഭവും, മുടക്കുമുതലും തിരിച്ചു കിട്ടട്ടെ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശീലു എബ്രഹാം നിർമിക്കുന്ന ബാഡ് ബോയ്സിലും ഓണം റിലീസായി എത്തുന്നുണ്ട്. ഒമർലുലു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിന്നാലെ വിമർശനവുമായി ഒമർ ലുലുവും എത്തി. ‘ആസിഫ്, ടൊവിനോ, പെപ്പെ ..നിങ്ങൾ എല്ലാവരും സിനിമയിൽ കഷ്ടപ്പെട്ടു വന്നവരല്ലേ, എല്ലാ സിനിമകൾക്കും ഒരേ കഷ്ടപ്പാടല്ലേ എന്തിനാണ് ഞങ്ങളെ അവഗണിച്ചത്?’- എന്നാണ് ശീലുവിന്റെ കുറിപ്പിൽ ഒമർ ലുലു കമന്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com