നടൻ അജിത് കുമാറിന് ബൈക്കിനോടും കാറിനോടുമൊക്കെയുള്ള ഇഷ്ടം ആരാധകർക്കിടയിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. താരത്തിന്റെ റേസിങ് കമ്പവും ഏറെ പേരുകേട്ടതാണ്. ഇപ്പോഴിതാ പോർഷെ GT3 RS സ്വന്തമാക്കിയിരിക്കുകയാണ് അജിത്. നാല് കോടി രൂപയാണ് കാറിന്റെ വില. അജിത്തിന്റെ ഭാര്യ ശാലിനിയാണ് ഇൻസ്റ്റഗ്രാമിലൂടെ സന്തോഷ വാർത്ത പങ്കുവച്ചിരിക്കുന്നത്. കാറിനൊപ്പം അജിത് നിൽക്കുന്ന ചിത്രവും ശാലിനി പങ്കുവച്ചിട്ടുണ്ട്.
അടുത്തിടെ അദ്ദേഹം തൻ്റെ പുതിയ കാർ ദുബായിൽ ഓടിക്കുന്നതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു മാസം മുൻപാണ് അജിത്തും ഭാര്യ ശാലിനിയും 9 കോടി രൂപ വിലമതിക്കുന്ന ഫെരാരി സ്വന്തമാക്കിയത്. റേസിങ്ങിനോടുള്ള അദ്ദേഹത്തിന്റെ താത്പര്യമാണ് പുത്തൻ വാഹനങ്ങൾ സ്വന്തമാക്കുന്നതിനു പിന്നിൽ എന്നാണ് ആരാധകർ പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രൊഫഷണൽ കരിയറിലേക്ക് റേസിങ്ങിനെ അജിത്ത് മാറ്റി എന്നും ആരാധകർ പറയുന്നു. നിരവധി അന്താരാഷ്‌ട്ര റേസിങ് മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. വിടാമുയാർച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങളാണ് അജിത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക