അശ്വിന്റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് ദിയ കൃഷ്ണ. ഇവരുടെ ജീവിതത്തിലെ ഒരു കുട്ടി രഹസ്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നവ ദമ്പതികൾ. ഒരു വർഷം മുൻപ് വീട്ടുകാരെ അറിയിക്കാതെ രഹസ്യമായി വിവാഹം ചെയ്തു എന്നാണ് ദിയ വ്യക്തമാക്കിയത്. സോഷ്യൽമീഡിയയിലൂടെയാണ് രഹസ്യ വിവാഹത്തിന്റെ വിഡിയോ താരം ആരാധകരുമായി പങ്കുവച്ചത്.
ക്ഷേത്രത്തിനു മുൻപിൽ വച്ച് അശ്വിൻ ദിയയുടെ കഴുത്തിൽ താലി കെട്ടുന്നതും സിന്ദൂരം ചാർത്തുന്നതുമാണ് വിഡിയോയിലുള്ളത്. ‘സെപ്റ്റംബര്‍ അഞ്ചിന് നടന്നത് ഞങ്ങളുടെ ഔദ്യോഗിക വിവാഹമാണ്. എന്തുതന്നെ സംഭവിച്ചാലും ഇനിയങ്ങോട്ട് പരസ്പരം താങ്ങും തണലുമായി ഞങ്ങള്‍ രണ്ടുപേരും ഉണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ സത്യം ചെയ്തതാണ്. ലോകത്തിന് അറിയാത്ത ഞങ്ങളുടെ കുഞ്ഞ് രഹസ്യം.- ദിയ കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിങ്ക് നിറത്തിലുള്ള സാരിയാണ് ദിയ ധരിച്ചിരിക്കുന്നത്. മുണ്ടും ഷര്‍ട്ടുമാണ് അശ്വിന്റെ ഔട്ട്ഫിറ്റ്. 'ഞങ്ങളുടെ കുഞ്ഞ് രഹസ്യം' എന്ന അടിക്കുറിപ്പോടെയാണ് റീൽ പങ്കുവച്ചത്. രഹസ്യ വിവാഹത്തിന് സാക്ഷികളായ സുഹൃത്തുക്കളോട് നന്ദി പറയാനും ദിയ മറന്നില്ല. കഴിഞ്ഞ ദിവസമാണ് ദിയയും അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക