ഇത്തവണ തിയറ്ററില്‍ മാത്രമല്ല, ഒടിടിയിലും കിടിലന്‍ ഓണം ആഘോഷമാണ്. ഓണം കളറാക്കാന്‍ ഒരുപിടി മികച്ച ചിത്രങ്ങളാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്. തിയറ്ററില്‍ മികച്ച വിജയം നേടിയ തലവന്‍, നുണക്കുഴി ഉള്‍പ്പടെയുള്ള ചിത്രങ്ങളും ഇതിലുണ്ട്. ഓണത്തിന് കുടുംബത്തിനൊപ്പം വീട്ടിലിരുന്ന് കാണാന്‍ പറ്റിയ അഞ്ച് സിനിമകള്‍ ഇവയാണ്.
ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് തലവന്‍. ഇരുവരും പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ എത്തിയത്. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം ഗംഭീര ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരുന്നു. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത കോമഡി എന്റര്‍ടെയ്‌നര്‍. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, മനോജ് കെ ജയന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. തിയറ്ററില്‍ മികച്ച വിജയമാണ് ചിത്രം നേടിയത്. സീ 5ലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ആസിഫ് അലിയേയും സുരാജ് വെഞ്ഞാറമൂടിനേയും പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് നാസര്‍ സംവിധാനം ചെയ്ത ചിത്രം. അപരിചിതരായ രണ്ടുപേര്‍ ഒന്നിച്ചു യാത്രപോകുന്നതും തുടര്‍ന്ന് ഇവര്‍ അടുത്ത സുഹൃത്തുക്കളാകുന്നതുമാണ് ചിത്രം. ഷൈന്‍ ടോം ചാക്കോ, അനഘ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം നിങ്ങള്‍ക്ക് കാണാം.
തിയറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് വിശേഷം. സൂരജ് ടോം സംവിധാനം ചെയ്ത ചിത്രം ആനന്ദ് മധുസൂദനന്‍, ചിന്നു ചാണ്ടി, അല്‍ത്താഫ് സലിം, ബൈജു ജോണ്‍സണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നവ ദമ്പതികള്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളാണ് ചിത്രം പറയുന്നത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം എത്തുന്നത്.
ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രം. ഒരു ഫ്‌ളാറ്റിന്റെ സെക്യൂരിറ്റിയായാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. ജോണി ആന്റണി, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത്കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. മനോരമ മാക്‌സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക